പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് ജിഎസ്ടി കൌൺസിലിന്റെ പുതിയ തീരുമാനം. നിങ്ങളൊരു ഇടത്തരം സെഡാൻ, എസ്‌യുവി, എംയുവി വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ഈ വാഹനത്തിന് വൻ തുക സെസ്സ് ആയി നൽകേണ്ടി വന്നേക്കും. ജിഎസ്ടിക്ക് മേലുള്ള നഷ്ടപരിഹാര സെസ് വർധിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിട്ടുണ്ട്. 50-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ അവതരിപ്പിച്ച പുതിയ നിയമത്തിലാണ് വാഹനങ്ങൾക്ക് സെസ് ഏർപ്പെടുത്തുന്നത്.
പുതിയ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് എസ്‌യുവികൾ, എംയുവികൾ, ക്രോസ്ഓവറുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങൾക്കും നിലവിലുള്ള 28 ശതമാനം ജിഎസ്‌ടി കൂടാതെ 22 ശതമാനം നഷ്ടപരിഹാര സെസും നൽകേണ്ടി വരും. ഇന്ത്യൻ വിപണിയിൽ എസ്‌യുവി എന്ന വിഭാഗത്തിൽ വരുന്ന കാറുകൾ ഏതൊക്കെയാണെന്നും ധനമന്ത്രാലയം വ്യക്തത വരുത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന മാനദണ്ഡങ്ങൾ പാടെ മാറ്റിയാണ് സീറ്റിങ് കോൺഫിഗറേഷൻ പരിഗണിക്കാതെ സെസ് ഏർപ്പെടുത്തുന്നത്.
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് 1,500 സിസിയോ അതിന് മുകളിലോ എഞ്ചിൻ ശേഷിയും 170 എംഎം ഗ്രൗണ്ട് ക്ലിയറൻസോ അതിന് മുകളിലോ ഉള്ള നാല് മീറ്ററോ അതിൽ കൂടുതലോ വലിപ്പമുള്ള എല്ലാ യാത്രാ വാഹനങ്ങളെയും സീറ്റിംഗ് കോൺഫിഗറേഷനുകൾ പരിഗണിക്കാതെ തന്നെ എസ്‌യുവികളായി തരംതിരിക്കുമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 170 മില്ലീമീറ്ററിൽ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസുള്ള സെഡാനുകളെ ഈ വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവ എസ്‌യുവികളായി പരിഗണിക്കില്ല.
ഉയർന്ന സെസ് ഈടാക്കുന്ന വിഭാഗത്തിൽ സെഡാനുകളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങൾ ആശങ്ക ഉന്നയിച്ചിരുന്നു. ഈ വിഭാഗത്തിൽപ്പെടുന്ന എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങൾക്കും നഷ്ടപരിഹാര സെസ് 22 ശതമാനമായി ഉയർത്താൻ എല്ലാ സംസ്ഥാനങ്ങളും ഏകകണ്ഠമായി സമ്മതിച്ചിട്ടുണ്ട് എന്ന് നിർമല സീതാരാമൻ അറിയിച്ചു. നേരത്തെ ആറോ അതിലധികമോ ആളുകൾക്ക് ഇരിക്കാവുന്ന സീറ്റുകളുള്ള എംയുവികൾക്കാണ് ഉയർന്ന സെസ് ഈടാക്കിയിരുന്നത്. മറ്റ് വാഹനങ്ങൾക്ക് സെസ് കുറവായിരുന്നു.
നിലവിൽ 1,200 സിസിയിൽ താഴെയുള്ള എഞ്ചിനുകളുള്ള നാല് മീറ്റർ സെഡാനുകളും എസ്‌യുവികളും കുറഞ്ഞ നഷ്ടപരിഹാര സെസ് വിഭാഗത്തിൽ ഉൾപ്പെടുന്നു. 1,500 സിസിയിൽ താഴെ എഞ്ചിൻ ശേഷിയുള്ള ഇടത്തരം എസ്‌യുവികൾക്കും എംപിവികൾക്കും അധികം സെസ് നൽകേണ്ടതില്ല. മഹീന്ദ്ര XUV700, ടാറ്റ സഫാരി, ടാറ്റ ഹാരിയർ, ടൊയോട്ട ഇന്നോവ ഹൈക്രോസ് തുടങ്ങിയ പുതിയ തലമുറ എസ്‌യുവികൾക്കും എംയുവികൾക്കും ഇനി 22 ശതമാനം സെസ് നൽകേണ്ടി വരും. നേരത്തെ ഇത് 15 ശതമാനമായിരുന്നു.
ജനപ്രിയവും ഉയർന്ന വിൽപ്പനയുള്ളതുമായ ഇടത്തരം എസ്‌യുവികളും എംപിവികളും സ്വന്തമാക്കാൻ ഇനി അധികം തുക മുടക്കേണ്ടി വരുമെന്നതിനാൽ പുതിയ ജിഎസ്ടി കൌൺസിൽ തീരുമാനം വാഹന വ്യവസായത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് ആൻഡ് കാരൻസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ്, മഹീന്ദ്ര എക്‌സ്‌യുവി700, ടാറ്റ സഫാരി, ഹാരിയർ തുടങ്ങിയ വാഹനങ്ങൾക്കാണ് വില വർധിക്കാൻ പോകുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033