പാലക്കാട്: സംസ്ഥാന സർക്കാറിന്റെ ഗ്രാന്റ് കുടിശ്ശികയായതോടെ വഖഫ് ബോർഡിന്റെ സോഷ്യൽ വെൽഫെയർ സ്കീം സ്തംഭനത്തിൽ. അഞ്ച് വർഷമായി തീർപ്പാവാതെ കിടക്കുന്നത് 6000ത്തിലധികം സഹായ അപേക്ഷകൾ. 2023-24 ബജറ്റിൽ വകയിരുത്തിയ 1.32 കോടി രൂപയിൽ രണ്ട് ഗഡുവായി 50 ലക്ഷം രൂപ മാത്രമേ സർക്കാർ നൽകിയിട്ടുള്ളു. മുൻ വർഷങ്ങളിലെ കുടിശ്ശികയടക്കം രണ്ട് കോടിയോളം രൂപ ഈയിനത്തിൽ ബോർഡിന് നൽകാനുണ്ട്. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത 13,000 സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള പ്രതിമാസ പെൻഷൻ, മാരകരോഗം ബാധിച്ചവർക്കുള്ള ചികിത്സ ധനസഹായം, നിർധന പെൺകുട്ടികളുടെ വിവാഹ ധനസഹായം, വിവാഹമോചിതർക്കുള്ള ധനസഹായം, അനാഥശാലകളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയവയാണ് സ്കീമിന്റെ ഭാഗമായി നൽകുന്നത്. വഖഫ് സ്ഥാപനങ്ങൾ ശുപാർശ ചെയ്യുന്നവർക്കാണ് ആനുകൂല്യത്തിന് അർഹത. കാലിക്കറ്റ് സർവകലാശാല ഇസ്ലാമിക് ചെയറിനുള്ള സഹായവും ഇതിൽ നിന്നാണ് നൽകുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033