തിരുവനന്തപുരം : കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം. ഓഫീസുകളില്‍ അടിയന്തരമല്ലാത്ത യോഗങ്ങളും യാത്രകളും ഒഴിവാക്കാനും ഇ ഫയലുകള്‍ ഉപയോഗിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അത്യാവശ്യക്കാരൊഴികെ സന്ദര്‍ശകരെ ഓഫീസിലേക്ക് കടത്തിവിടരുതെന്നാണ് പ്രധാന നിര്‍ദേശം. ജീവനക്കാരെയും സന്ദര്‍ശകരെയും കഴിവതും തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിക്കണം. അടിയന്തരമല്ലാത്ത യോഗങ്ങളും അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകളും ഒഴിവാക്കണം. യോഗങ്ങള്‍ കഴിവതും വീഡിയോ കോണ്‍ഫറന്‍സ് വഴി ആക്കുക എന്നീ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്.