കാക്കനാട്: സര്‍ക്കാര്‍ സ്ഥാപനമായ കെബിപിഎസില്‍ പാഠപുസ്തകങ്ങളുടെ അച്ചടി മുടങ്ങി. ജീവനക്കാര്‍ സ്വയം പ്രഖ്യാപിത ലോക്ഡൗണില്‍ പോയതാണ് ഇതിന് കാരണമായത്. കോവിഡ് ബാധിതരായി കൂടുതല്‍ ജീവനക്കാര്‍ ഉണ്ടായിട്ടും മാനേജ്മെന്റ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.
ജീവനക്കാര്‍ സ്വയം പ്രഖ്യാപിത ലോക്ഡൗണില്‍ പോയതിനാല്‍ ജൂണില്‍ പാഠപുസ്തക അച്ചടി പൂര്‍ത്തിയാകുന്ന കാര്യം അനിശ്ചിതത്വത്തിലായി. പ്രതിഷേധ ലോക്ഡൗണില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായി പോയതാണ് അച്ചടി പൂര്‍ണമായും നിലയ്ക്കാന്‍ കാരണമായത്. എറണാകുളം കാക്കനാട്ടെ കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സ് പ്രസ്സില്‍ ലോക്ഡൗണ്‍ അവസാനിക്കുന്ന 16 വരെ ജോലി ചെയ്യില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണ്. അവസാനഘട്ടത്തില്‍ പാഠപുസ്ത അച്ചടി എത്തി നില്‍ക്കെയാണ് ജീവനക്കാര്‍ പണിമുടക്കിയത്.
ഇത്തവണ അവശ്യസര്‍വ്വീസ് മേഖലയുടെ പട്ടികയിലാണ് കഴിഞ്ഞ ലോക്ഡൗണില്‍ നിന്ന് വ്യത്യസ്തമായി കെബിപിഎസ് ഉള്‍പ്പെട്ടത്. ആകെ 170 സ്ഥിരം ജീവനക്കാരില്‍ 35 പേര്‍ കൊവിഡ് രോഗികളായിട്ടും ലോക്ഡൗണ്‍ കാലത്തടക്കം ജോലി ചെയ്യേണ്ട അവസ്ഥയിലായി തൊഴിലാളികള്‍.