ആദ്യ കുത്തിവെയ്പിനു ശേഷം കോവിഡ് ബാധിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ എപ്പോള്‍? ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ആരോഗ്യവിദഗ്ധര്‍ ഇത്തരത്തില്‍ രോഗം ബാധിക്കുന്നവരെ പ്രത്യേക കേസുകളായിട്ടാണ് പരിഗണിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കുകള്‍ അനുസരിച്ച്‌ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം രോഗം പിടിപെടുന്നവരുടെ എണ്ണം 0.05 ശതമാനം മാത്രമാണ്.

ആദ്യ ഡോസ് വാക്സിനെടുത്തതിന് പിന്നാലെ കോവിഡ് പോസിറ്റീവ് ആയാല്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ കഴിയില്ല എന്ന് അര്‍ഥമില്ല. രോഗമുക്തി നേടിയതിന് നാല് മുതല്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കാം എന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നത്.
കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍, അസുഖം തീവ്രതയിലെത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവര്‍ എന്നിവരാണ് ഈ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത്.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നിര്‍ദേശ പ്രകാരം രോഗ ലക്ഷണമില്ലാത്തവര്‍ക്ക് ക്വാറന്റൈന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്സിന്റെ പ്രവര്‍ത്തനം സ്വീകരിച്ച വ്യക്തിയുടെ ആരോഗ്യം, വൈറസിന്റെ തീവ്രത, വ്യതിയാനം, എന്നിവയെ ആശ്രയിച്ചാണെന്നും സിഡിസി പറയുന്നു. അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 3.6 ലക്ഷം പേര്‍ക്കാണ് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...