തൃശ്ശൂര്‍ : സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഗവണ്മെന്റ് സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും സ്കൂളുകളുടെ നിലവാരമുയര്‍ന്നതാണ് ഇതിന് കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആറ്റൂര്‍ ഗവ.യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തകര്‍ച്ചയിലായിരുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ മികച്ച നിലവാരത്തിലേയ്ക്ക് ഉയരുകയാണ്. സ്കൂളുകളുടെ നിലവാരം ഇനിയും മെച്ചപ്പെടുത്തണം. ചേലക്കര നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ ഉന്നത നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള ഇടപെടലുകള്‍ മികച്ച രീതിയില്‍ തന്നെ നടത്തി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്തും നാം മുന്നിലാണെന്നും കുട്ടികള്‍ക്ക് ഉപരിപഠനത്തിനുള്ള സാധ്യത വര്‍ധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ആറ്റൂര്‍ യു പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ അധ്യയന വര്‍ഷത്തില്‍ തന്നെ പൂര്‍ത്തീകരിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
പൊതുവിദ്യാഭ്യസ വകുപ്പിന്റെ കോപ്പസ് ഫണ്ടില്‍ നിന്നും അനുവദിച്ച 2.56 കോടി രൂപ ഉപയോഗിച്ചാണ് സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് നിലകളിലായി 15 ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് നിര്‍മിക്കുക. 18 മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങില്‍ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലടത്ത് അധ്യക്ഷയായി. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സാന്റോ സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.