തൃക്കാക്കരയില്‍ മന്ത്രിമാര്‍ വോട്ട് തേടുന്നത് ജാതി നോക്കിയാണെന്നു കെ മുരളീധരന്‍ എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി.തൃക്കാക്കരയില്‍ മന്ത്രിമാര്‍ വോട്ട് തേടുന്നത് ജാതി നോക്കിയാണെന്നും സാധാരണ ഗതിയില്‍ ഏരിയ തിരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്നും കെ മുരളീധരന്‍ ആരോപിച്ചു. തൃക്കാക്കരയില്‍ വോട്ട് തേടാന്‍ ഒരു വര്‍ഷത്തെ വികസന നേട്ടം ഒന്നും സര്‍ക്കാരിനില്ലെന്നും മുരളീധരന്‍ പറഞ്ഞു. മെയ് 21ന് തൃക്കാക്കരയിലെ ജനകീയ കോടതിയില്‍ സര്‍ക്കാരിനെതിരെ ജനം വിധി എഴുതുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം പ്രത്യയശാസ്ത്രം മറന്നു. വീട്ടിലെത്തുന്ന മന്ത്രിമാര്‍ക്ക് ജനങ്ങള്‍ ചായയും പലഹാരങ്ങളും നല്‍കും. എന്നാല്‍ വോട്ട് യുഡിഎഫിനാണ് നല്‍കുകയെന്ന് മുരളീധരന്‍ പറഞ്ഞു. കെ റെയില്‍ വന്നാല്‍ കേരളത്തില്‍ പ്രളയമുള്‍പ്പെടെ വരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വേനല്‍ മഴ പെയ്തപ്പോള്‍ തന്നെ കല്ലിട്ട സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. തൃക്കാക്കരിയല്‍ പി ടി തോമസിന്റെ പിന്‍ഗാമിയായി ഉമ തന്നെ വരും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണ്. കല്ലിടല്‍ നിര്‍ത്തിയെന്ന് ഒരു മന്ത്രി പറയുന്നു എന്നാല്‍ നിര്‍ത്തിയിട്ടില്ലെന്ന് മറ്റൊരു മന്ത്രി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ടവരെ വച്ചാണ് എല്‍ഡിഎഫ് ഇപ്പോള്‍ പത്രസമ്മേളനം നടത്തുന്നത്. അവര്‍ കോണ്‍ഗ്രസിന് വേണ്ടാത്തവരാണ്. അങ്ങനെയുള്ളവരെ വെച്ച്‌ സിപിഐഎം പുതിയ പദ്ധതി നടത്തുന്നുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രക്ഷോഭത്തിന് പിന്തുണ ; ഭരണഘടന കൈയിലേന്തി ആസാദി യാത്രയുമായി റാപ്പർ വേടൻ

0
കൊച്ചി : ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചിയിൽ ആസാദി യാത്ര...

ശബരിമല തന്ത്രി നിയമനം ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്...

0
ശബരിമല തന്ത്രി നിയമനത്തിൽ തീരുമാനം ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക...

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കറിനു നേരെ ആക്രമണം

0
ടെഹ്‌റാൻ : ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് ‘ഔട്ട്’

0
തിരുവനന്തപുരം: പൊതുനിരത്തുകളിൽ മീൻ വണ്ടികളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി...