പത്തനംതിട്ട : ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയില്‍ തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പായി ആരംഭിക്കേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനോ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ ശ്രമം നടത്താതെ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നും ഇത് അവസാനിപ്പിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ നന്നാക്കുവാനും ഇടത്താവളങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനോ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടനയും വയനാട് ഫണ്ട് ശേഖരണ പരിപാടിയും ഒക്ടോബര്‍ 30-ാം തീയതിക്ക് മുമ്പായി പൂര്‍ത്തീകരിക്കുവാന്‍ യോഗം തീരുമാനിച്ചു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. മാലേത്ത് സര്‍ളാദേവി, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ടി.കെ. സാജു, സാമുവല്‍ കിഴക്കുപുറം, കെ.കെ. റോയിസണ്‍, സതീഷ് പണിക്കര്‍, ജോണ്‍സണ്‍ വിളവിനാല്‍. സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, സുനില്‍. എസ്. ലാല്‍, കെ.ജി. അനിത, എലിസബത്ത് അബു, എസ്.വി. പ്രസന്നകുമാര്‍, ഡി. ഭാനുദേവന്‍, ബിജിലി ജോസഫ്, റോബിന്‍ പരുമല, കോശി .പി .സക്കറിയ, ജി. രഘുനാഥ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ജെറി മാത്യു സാം, സക്കറിയ വര്‍ഗീസ്, ദീനാമ്മ റോയ്, എബി മേക്കരിങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.