ശബരിമലയിലെ സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയില്‍ തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പായി ആരംഭിക്കേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനോ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ ശ്രമം നടത്താതെ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നും ഇത് അവസാനിപ്പിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ നന്നാക്കുവാനും ഇടത്താവളങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനോ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടനയും വയനാട് ഫണ്ട് ശേഖരണ പരിപാടിയും ഒക്ടോബര്‍ 30-ാം തീയതിക്ക് മുമ്പായി പൂര്‍ത്തീകരിക്കുവാന്‍ യോഗം തീരുമാനിച്ചു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. മാലേത്ത് സര്‍ളാദേവി, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ടി.കെ. സാജു, സാമുവല്‍ കിഴക്കുപുറം, കെ.കെ. റോയിസണ്‍, സതീഷ് പണിക്കര്‍, ജോണ്‍സണ്‍ വിളവിനാല്‍. സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, സുനില്‍. എസ്. ലാല്‍, കെ.ജി. അനിത, എലിസബത്ത് അബു, എസ്.വി. പ്രസന്നകുമാര്‍, ഡി. ഭാനുദേവന്‍, ബിജിലി ജോസഫ്, റോബിന്‍ പരുമല, കോശി .പി .സക്കറിയ, ജി. രഘുനാഥ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ജെറി മാത്യു സാം, സക്കറിയ വര്‍ഗീസ്, ദീനാമ്മ റോയ്, എബി മേക്കരിങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...