Wednesday, July 2, 2025 5:48 am

ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ച കരാറുകളെക്കുറിച്ച്‌ കേന്ദ്ര അന്വേഷണം വേണം : പികെ കൃഷ്ണദാസ്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ച കരാറുകളെക്കുറിച്ച്‌ കേന്ദ്ര അന്വേഷണം നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിനിടയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

സിപിഎം നാല് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒപ്പുവെച്ചിട്ടുള്ള എല്ലാ കരാറുകള്‍ക്ക് പിന്നിലും` ശിവശങ്കരനും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധവുമുള്ള ഒരു വ്യക്തിയുമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കാള്‍ സ്വാധീനമുള്ള സ്വപ്നാ സുരേഷാണ് ഭരണകൂടം നിയന്ത്രിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് കമ്മീഷന്‍ വകയില്‍ ലഭിച്ച ബാക്കി തുക എവിടെ പോയെന്ന് വ്യക്തമാക്കണം. വിദേശത്തുള്ള ഒരു സംഘടനക്ക് ഒരു നിയന്തണങ്ങളുമില്ലാതെ എങ്ങിനെയാണ് കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുക.റോക്കറ്റ് വേഗത്തിലാണ് ഈ കരാറിന്റെ ഉടമ്പടികള്‍ തയ്യാറാക്കിയത്. കോടിക്ക് പാര്‍പ്പിടം നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നു. ഇത് മറികടന്നാണ് റെഡ്ക്രസന്റിന് നല്‍കിയത്. കരാറിന്റെ വ്യവസ്ഥകള്‍ പുറത്തു വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

പാവപ്പെട്ടവന്റെ പാര്‍പ്പിട പദ്ധതിയില്‍ നിന്നാണ് 1 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ പോയത്.സ്വപ്ന കൈവശപ്പെടുത്തിയ തുക ഉപയോഗിച്ച്‌ നിരവധി വീടുകള്‍ നിര്‍മ്മിക്കാമായിരുന്നു. നാല് വര്‍ഷക്കാലത്തെ കരാറുകള്‍ കോഴ, കൈക്കൂലി, കമീഷന്‍ കരാറുകളായിരുന്നു.എല്ലാ കരാറുകളും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം തന്ത്രപരമാണ്. സര്‍ക്കാറിനെതിരെ ശബ്ദം ഉയര്‍ത്താന്‍ പാടില്ല എന്ന നിലപാടിന്റെ ഭാഗമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കടത്ത് ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഇടത് നേതാക്കള്‍ക്ക് ഇതിലുള്ള പങ്ക് അന്വേഷിക്കണം. അതേസമയം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും കെ.ടി. ജലീല്‍ മാത്രമല്ല മുഖ്യമന്ത്രിയും മാറി നില്‍ക്കണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...