കല്‍പ്പറ്റ : വയനാട്ടില്‍ എയ്ഡഡ് അദ്ധ്യാപക നിയമനത്തില്‍ വന്‍ കള്ളക്കളി. സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ മകനായി വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. വെള്ളമുണ്ട എയുപി സ്‌കൂളിലാണ് പി.ഗഗാറിന്റെ മകന്‍ പി.ജി രഞ്ജിത്തിനെ നിയമിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ അറിവോടെയാണ് അദ്ധ്യാപക നിയമനം. വെള്ളമുണ്ട എയുപി സ്‌കൂളില്‍ കുട്ടികളുടെ എണ്ണം തികയ്‌ക്കാനായി വാഗ്ദാനം നല്‍കി സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ മാറ്റി. നാലുകിലോമീറ്റര്‍ അകലെയുള്ള തരുവണ സര്‍ക്കാര്‍ സ്‌കൂളിലെ 4 കുട്ടികളെയും മറ്റൊരു സ്‌കൂളിലെ 10 കുട്ടികളെയും രഞ്ജിത്ത് പഠിപ്പിക്കുന്ന വെള്ളമുണ്ട എയുപി സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു.
ആറാം പ്രവര്‍ത്തി ദിവസം കുട്ടികള്‍ ടിസി വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തായിട്ടുണ്ട്. സൗജന്യ യാത്രയും യൂണിഫോമും അടക്കം വാഗ്ദാനം നല്‍കിയാണ് സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളെ എയ്ഡഡ് സ്‌കൂളിലേക്ക് മാറ്റിയതെന്ന് രക്ഷിതാക്കള്‍ വെളിപ്പെടുത്തി.