Sunday, July 6, 2025 8:30 pm

അസമിൽ ശൈശവ വിവാഹത്തിനെതിരെ സർക്കാർ നടപടി കർശനമാക്കി ; രണ്ടായിരത്തിലധികം പേർ അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : അസമിൽ ശൈശവ വിവാഹത്തിനെതിരെ സർക്കാർ നടപടി കർശനമാക്കിയതോടെ മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് രണ്ടായിരത്തിലധികം പേർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശപ്രകാരം ശൈശവ വിവാഹത്തിനെതിരായ നടപടിയുടെ ഭാഗമായി 4,074 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 2,278 പേർ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി അറസ്റ്റിലായി. ശൈശവ വിവാഹം ആരോപിക്കപ്പെടുന്നവരുടെ പട്ടികയിൽ 8,000ത്തോളം പേരുണ്ടെന്നും ശേഷിക്കുന്നവർക്കെതിരെയും ഉടൻ നടപടിയുണ്ടാവുമെന്നും പോലീസ് പറഞ്ഞു.

ശൈശവ വിവാഹത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജനുവരി 23ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. തുടർന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പോലീസ് അറസ്റ്റ് നടപടികൾ തുടങ്ങുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച പുരുഷൻമാരെയും ഇതിന് കൂട്ടുനിന്ന പുരോഹിതൻമാരെയുമാണ് അറസ്റ്റ് ചെയ്തത്. ഭർത്താക്കൻമാരെ പോലീസ് കൊണ്ടുപോയതോടെ പലയിടത്തും ഭാര്യമാർ പോലീസ് സ്റ്റേഷനിലെത്തി.

ദുബ്രി ജില്ലയിലെ തമാര പോലീസ് സ്റ്റേഷനിൽ ബലം പ്രയോഗിച്ചാണ് പോലീസ് ഇവരെ നീക്കിയത്. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ പോക്‌സോ നിയമപ്രകാരവും 14നും 18നും ഇടയിലുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ ശൈശവ വിവാഹം തടയൽ നിയമപ്രകാരവും കേസെടുക്കുമെന്നും ഈ വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം  ശൈശവ വിവാഹം നടക്കുന്ന സമയത്ത് അത് തടയാതെ വിവാഹ ജീവിതം തുടങ്ങി ഏറെക്കഴിഞ്ഞ് നടപടി സ്വീകരിക്കുന്നതിനെതിരെ വ്യാപക വിമർശനമുയർന്നു. കൂടാതെ പല പെൺകുട്ടികളും വിവാഹസമയത്ത് പ്രായപൂർത്തിയാകാത്തവരാണെന്നും ആധാറിലെ വയസ് തെറ്റായി രേഖപ്പെടുത്തിയത് അടിസ്ഥാനപ്പെടുത്തിയാണ് നടപടിയെന്നും ആക്ഷേപമുണ്ട്. കോൺഗ്രസ്, അസം തൃണമൂൽ കോൺഗ്രസ്, ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തുടങ്ങിയ സംഘടനകൾ നടപടിയെ വിമർശിച്ച് രംഗത്തെത്തി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ

0
പാലക്കാട്: നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല...

പശുക്കൾക്കായി ഗോശാലകൾ നിർമിക്കണം എന്ന ഗവർണറുടെ പരാമർശത്തിനെതിരെ സിപിഐ

0
തിരുവനന്തപുരം : കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും പശുക്കൾക്കായി ഗോശാലകളും...

കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

0
തകഴി: കളിക്കുന്നതിനിടെ അഞ്ചു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. തകഴി ചെക്കിടിക്കാട്...

ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി

0
ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍...