പത്തനംതിട്ട : സംസ്ഥാന ബജറ്റിൽ സമസ്ത മേഖലകളിലും നികുതി വർദ്ധിപ്പിച്ച് പിണറായി സർക്കാർ പകൽക്കൊള്ള നടത്തുകയാണെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. വിലക്കയറ്റം സൃഷ്ടിക്കുന്ന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും അമിത ഭൂനികുതി വർദ്ധനക്കും എതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രാ വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കി ഭരണം നടത്തുന്ന പിണറായി സർക്കാർ ജനദ്രോഹത്തിന്റെ അപ്പോസ്തോലൻമാരായി മാറിയിരിക്കുകയാണെന്നും വരും തെരഞ്ഞെടുപ്പുകളിൽ സർക്കാരിനെതിരായ ജനരോഷം പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി അംഗങ്ങളായ പി.കെ ഗോപി, ജെയിംസ് കീക്കരിക്കാട്ട്, മുൻ മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ബേബി മൈലപ്ര, ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ ഭാരവാഹികളായ ലിബു മാത്യു, ആർ.പ്രകാശ്, ബിജു സാമുവൽ, ജോർജ്ജ് യോഹന്നാൻ, എസ്. സുനിൽകുമാർ, രാജു പുലൂർ, ശോശാമ്മ ജോൺസൺ, ജെസ്സി വർഗീസ്, ആകാശ് വർഗീസ് മാത്യു, മഞ്ജു സന്തോഷ്, ജോബിൻ തോമസ് മൈലപ്ര, ബിന്ദു ബിനു, ഓമന വർഗീസ്, അനിതാ തോമസ, തോമസ് ഏബഹാം, ജേക്കബ് കൈപ്പശ്ശേരി, മാത്തുകുട്ടി വർഗീസ്, സാംകുട്ടി സാമുവൽ,പ്രിൻസ് പി.ജോർജ്ജ്, പി.റ്റി അച്ചൻകുഞ്ഞ്, സി.ഡി വർഗീസ്, അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.