സി പി എം നേതാക്കളുടെ പീഡനത്തെ തുടർന്ന് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി പി എം നേതാക്കളുടെ പീഡനത്തെ തുടർന്ന് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. പെരുനാട് മേലേതിൽ ബാബുവാണ് പാർട്ടി നേതാക്കൾക്കെതിരെ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തത്. വീടിനോട് ചേർന്ന പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മാണത്തെ ചൊല്ലി സി പി എം നേതാക്കളും ബാബുവുമായി തർക്കമുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പെരുനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിനും പഞ്ചായത്ത് പ്രസിഡന്റും പെരുനാട് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം  ജില്ലാ കമ്മറ്റിയംഗവുമായപിഎസ് മോഹനനും തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

പ്രതിസന്ധിയിൽ പോകുന്ന പെരുനാട് സഹകരണ ബാങ്കിൽ 20 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന് 3 ലക്ഷം രൂപയും ലോക്കൽ സെക്രട്ടറി റോബിനും മറ്റൊരു പഞ്ചായത്തംഗം ശ്വാമിനും ഒരു ലക്ഷം വീതം നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞതായും ബാബുവിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പോലീസ് നീക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....