തുമ്പമൺ: ഗ്രാമീണ വൈ.എം.സി.എകളുടെ സംഗമത്തിനു തുമ്പമൺ ക്യാമ്പ് സെന്ററിൽ തുടക്കമായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സംഗമം ഉദ്‌ഘാടനം ചെയ്തു. മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. ഡോ. ഗീവര്‍ഗീസ് മാർ തെയോഫിലോസ് അനുഗ്രഹ സന്ദേശം നൽകി. പത്തനംതിട്ട സബ് റീജിയൻ, തുമ്പമൺ വൈ.എം.സി.എ എന്നിവരാണ് ക്യാമ്പിന് വേദിയൊരുക്കിയത്.
മുൻ സംസ്ഥാന ചെയർമാൻ പ്രൊഫ. ജോയ് സി ജോർജ്, എറണാകുളം വൈ എം സി എ പ്രസിഡന്റ് അലക്സാണ്ടർ എം ഫിലിപ്പ്, പാസ്റ്റർ വറുഗീസ് മത്തായി, ഷിബു കെ എബ്രഹാം, അഡ്വ മനോജ് തെക്കേടം, ബിജുമോൻ കെ സാമുവേൽ, കെ ഒ രാജുക്കുട്ടി, അഡ്വ ജോസഫ് നെല്ലാനിക്കൽ, സാജൻ വേളൂർ, വി ടി ഡേവിഡ്, അഡ്വ ബാബുജി കോശി, ബിജുമോൻ കെ സാമുവേൽ, ടി എസ് തോമസ്, കെ വി തോമസ്, സഖറിയ വറുഗീസ്, ഏബെൽ മാത്യു, ജോമി കുരിയാക്കോസ് എന്നിവർ പ്രസംഗിച്ചു.
വൈ എം സി എ സെക്രട്ടറി സീനിയർ നേതാവ് വി ടി ഡേവിഡ് പതാക ഉയർത്തി. ലഹരിക്കെതിരെ യുവജനങ്ങൾ കലാലയങ്ങളിൽ ആരംഭിക്കുന്ന ബോധവൽക്കരണ പദ്ധതി ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൻ വിളവിനാൽ ഉദ്‌ഘാടനം ചെയ്തു. സബ് റീജിയണൽ ചെയർമാൻ അഡ്വ മനോജ് തെക്കേടം ആദ്യക്ഷത വഹിച്ചു. അരുൺ മാർക്കോസ്, മാത്യൂസ് കാക്കൂരാൻ, ജസ്റ്റിൻ ജോർജ് മാത്യു, എബ്രഹാം പി കോശി, റോബി വെൺമണി, നിധിയാ സൂസൻ ജോ, എൻ ബി തങ്കച്ചൻ, ഗീവർഗീസ് സാം തോമസ്, എന്നിവർ പ്രസംഗിച്ചു.
വനിതാ യുവജന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്‌ഘാടനം ചെയ്തു. തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ മുഖ്യ സന്ദേശം നൽകി. അഡ്വ ബാബുജി കോശി ആധ്യക്ഷത വഹിച്ചു. റോസമ്മ ജേക്കബ്, സ്റ്റെല്ല തോമസ് , മേഴ്‌സി സാമുവേൽ, ആനി സജി, മോൾസി സാം, സാലി ജോസ്, എന്നിവർ പ്രസംഗിച്ചു.
ഗ്രാമീണ വൈ എം സി എ സംഗമത്തോടനുബന്ധിച്ചു എറണാകുളം വൈ എം സി എ പ്രസിഡന്റ് അലക്സാണ്ടർ എം ഫിലിപ്പ്, യൂണി വൈ മുൻ സംസ്ഥാന പ്രസിഡന്റ്റുമാരായ ഫാ ബോവസ് മാത്യു, റവ വരര്‍ഗീസ് മത്തായി, പ്രൊഫ സാമുവേൽ കെ സാമുവേൽ എന്നിവർക്ക് വൈ എം സി എ സ്ഥാപകൻ ജോർജ് വില്യംസിന്റെ പേരിൽ നൽകുന്ന മാനവ സേവ പുരസ്കാരങ്ങൾ സമ്മാനിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033