Wednesday, July 16, 2025 4:32 am

കാണികളെ ആകര്‍ഷിച്ച് ചെങ്ങറ വ്യൂ പോയിന്‍റിൽ അരയന്നത്തിന്‍റെ ശില്പം

For full experience, Download our mobile application:
Get it on Google Play

കോന്നി : അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡരികിലെ ചെങ്ങറ വ്യൂ പോയിന്‍റിലെ അരയന്നത്തിന്‍റെ വലിയ ശില്പ്പം കാണികളെ ആകർഷിക്കുന്നു. ചെങ്ങറ ചങ്ക് ബ്രെദേഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ യുവാക്കളുടെ നേതൃത്വത്തിലാണ് ഇതിന്‍റെ  നിർമ്മാണം പൂർത്തിയാക്കിയയത്. ഗ്രുപ്പിലെ ചെങ്ങറ പാറയ്ക്കൽ മധുവാണ് ശിൽപ്പ നിർമാണത്തിന് നേതൃത്വം നൽകിയത്.

സിമിന്റും, മുളയും, ചാക്കും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയയത്. ചെമ്മാനി എസ്റ്റേറ്റിലെ മലനിരകളുടെയും കൈതചക്കത്തോട്ടത്തിന്‍റെയും കാഴച്ചകൾക്കൊപ്പം പുതിയ ശിൽപ്പവും സഞ്ചാരികളെ ആകർഷിക്കുകയാണ്. രാവിലെ മഞ്ഞിന്‍റെ വലിയ സാന്നിധ്യമുള്ള പ്രദേശമാണിത്. റോഡരികിലെ വ്യൂ പോയിന്റിൽ ഇവർ കുടിലുകളും, ഐ ലൗവ് ചെങ്ങറ എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ക്രിസ്തുമസ് ന്യൂ ഇയർ സമയത്ത് കാളവണ്ടിയുടെയും ചുണ്ടൻ വള്ളത്തിന്‍റെയും മോഡലുകളെയും ഇവിടെ നിർമിച്ചിരുന്നു. ഊട്ടിയെയും മുന്നാറിനേയും അനുസ്മരിപ്പിക്കുന്നതാണിവിടുത്തെ മലനിരകളുടെ കാഴ്ച്ചകൾ. കുടിലുകൾക്കുള്ളിൽ റാന്തൽ വിളക്കുകളുമുണ്ട്. കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും കിടന്ന പ്രദേശമാണ് ഇത്തരത്തിൽ യുവാക്കൾ മാറ്റിയെടുത്തത്. പ്രകൃതിദത്ത വസ്തുക്കളായ മുള ഓല, കണയുടെ ഓല, പുല്ല് എന്നിവയുപയോഗിച്ചാണ് പാലത്തിന്‍റെയും നിർമ്മാണം.

രാവിലെയും വൈകിട്ടും ഇവിടെ ധാരാളമായി സഞ്ചാരികൾ എത്തുന്നു. ഇവിടെ നിന്ന് ഫോട്ടോയും വീഡിയോയും എടുത്ത് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഷെയർ ചെയ്യുന്നു. നല്ല എയർ ബ്രീത്തിങ് കിട്ടുന്ന സ്ഥലം കൂടിയാണിത്. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലൂടെ സഞ്ചരിക്കുന്ന വാഹന യാത്രക്കാർ ഇവിടെ വാഹങ്ങൾ നിർത്തിയിട്ട് വിശ്രമിക്കുന്നതും പതിവാണ്.ഇവിടെ കൃഷി ചെയ്യുന്ന കൈതച്ചക്കകൾ യൂറോപ്പ് , ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നു. ഇവിടെ ഇപ്പോഴും മയിലുകളെ കാണാം.

മലമടക്കുകളിലെ ചെറുതോടുകൾ അച്ചന്കോവിലാറിന്‍റെയും കൈവഴികളാണ്. മലമുകളിലെ പാറകളിൽ ധരാളം ഔഷധസസ്യങ്ങളും വളരുന്നു. യുട്യൂബ് ചാനലുകൾ ചെയ്യുന്നവരുടെയും, വിവാഹ ആൽബങ്ങൾ ചിത്രികരിക്കുന്നവരുടെയും ഇഷ്ട ലൊക്കേഷൻ ആവുകയാണ് ചെങ്ങറവ്യൂ പോയിന്റും റോഡരികിലെ അരയന്നത്തിന്‍റെയും  വലിയ ശില്പവും. പണികൾ പൂർത്തിയാക്കിയ ശില്പം കഴിഞ്ഞ ദിവസം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി അനാവരണം ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തേലമണ്‍-പുല്ലുകുത്തി റോഡിൽ ഗതാഗതം നിരോധിച്ചു

0
പത്തനംതിട്ട : മല്ലപ്പളളി സെക്ഷനിലെ തേലമണ്‍-പുല്ലുകുത്തി റോഡിലെ കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഇതിലൂടെയുളള...

പദ്ധതി വിഹിതം പൂര്‍ണമായി ചിലവഴിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തെ പദ്ധതി...

ഡോ. എം. എസ്. സുനിലിന്റെ 358 -മത് സ്നേഹഭവനം അനുവിനും കുടുംബത്തിനും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി...

സമൂഹത്തിൽ ലഭ്യമായിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതിരുകളെ കുട്ടികൾ തിരിച്ചറിയുക : ഡോ. മാത്യൂസ് മാർ സെറാഫിo...

0
പത്തനംതിട്ട: മാർത്തോമ്മ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാഭ്യാസ സമ്മേളനവും അനുമോദന സമ്മേളനവും...