ചാമരാജനഗർ: കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ വൻ മോഷണം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അകത്ത് കടന്ന് മോഷ്ടാക്കൾ, വീട്ടിൽ നിന്ന് 750 ഗ്രാം സ്വർണവും 15 കിലോ വെള്ളിയും 5.5 ലക്ഷം രൂപയും കവർന്നു. വ്യാഴാഴ്ച രാവിലെ അയൽവാസി പാൽ വാങ്ങാൻ ഇറങ്ങിയപ്പോഴാണ് തൊട്ടടുത്ത വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം വീട്ടുടമയെ അറിയിക്കുകയായിരുന്നു. വീട്ടുടമ ശ്രീനിവാസ് കുമാറും ഭാര്യ രേണുക എസ് കുമാറും ശ്രീനിവാസിൻ്റെ പിതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കായി ബെംഗളൂരുവിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. ഇവരുടെ മക്കൾ ബെംഗളൂരുവിലാണ് താമസിക്കുന്നത്. സംഭവമറിഞ്ഞു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033