Friday, July 4, 2025 5:13 pm

മുത്തച്ഛന്‍റെ പാത പിന്തുടര്‍ന്ന് കൊച്ചുമക്കള്‍ ; ഭൂരഹിതർക്ക് വീട് നിർമിക്കാനായി 42 സെന്‍റ് സ്ഥലം സൗജന്യമായി നൽകി സഹോദരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മുത്തച്ഛന്‍റെ പാത പിന്തുടര്‍ന്ന് കൊച്ചുമക്കള്‍. ഭൂരഹിതർക്ക് വീട് നിർമിക്കാനായി ലക്ഷങ്ങൾ വിലവരുന്ന സ്ഥലം സൗജന്യമായി നൽകിയാണ് സഹോദരങ്ങള്‍ ദാനപ്രിയനായിരുന്ന മുത്തച്ഛന്‍ ഇട്ടിയവിരയുടെ പാത പിന്തുടര്‍ന്നത്. ഡീക്കൻ മോഹൻ പുന്നൂസും ജേക്കബ് പുന്നൂസുമാണ് കറ്റോട്- തിരുമൂലപുരം റോഡിൽ ഗവ. എൽപി സ്കൂളിന് സമീപം കുടുംബവിഹിതമായി കിട്ടിയ 42 സെന്‍റ് സ്ഥലം സൗജന്യമായി നഗരസഭയ്ക്ക് കൈമാറിയത്. മുട്ടാർ സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന പാറയ്ക്കാമണ്ണിൽ ഇട്ടിയവിരയുടെ മകൻ പി.ഐ.പുന്നൂസിന്‍റെ മക്കളാണ് ഇവര്‍.

സ്ഥലം നൽകുമ്പോൾ അവർ രണ്ടു വ്യവസ്ഥകൾ മാത്രം വെച്ചു. ഒന്ന് – സ്ഥലം ഭൂരഹിതർക്ക് വീടോ ഫ്ലാറ്റോ നിർമിക്കാനായി മാത്രമേ ഉപയോഗിക്കാവൂ. രണ്ട് – വാസസ്ഥലത്തിന് ഇട്ടിയവിരാ നഗർ എന്ന് പേരിടണം. മോഹനും ജേക്കബും അമേരിക്കയിലാണ്. ന്യൂജേഴ്സി സെന്‍റ് തോമസ് ക്നാനായ പള്ളിയിൽ പ്രവർത്തിക്കുകയാണ് ഡീക്കന്‍ മോഹൻ. ജേക്കബ് ന്യൂയോർക്കിൽ റെയിൽവേ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു. ഇരുവരുടെയും കുടുംബം അമേരിക്കയില്‍ സ്ഥിരതാമസമാണ്.

നാട്ടിലുള്ള മൂത്ത സഹോദരൻ ഏബ്രഹാം പുന്നൂസാണ് കാര്യങ്ങൾ നോക്കുന്നത്. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ് സ്ഥലം നൽകുന്നതും. സ്ഥലത്തുണ്ടായിരുന്ന കുടുംബവീട് കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റി. ഒരു വശത്ത് മണിമലയാറ്റിൽ നിന്നുള്ള ജലസേചന പദ്ധതിയുടെ കനാലാണ്. റോഡിൽ നിന്ന് നാലടി വീതിയുള്ള വഴിയാണ് ഇവിടേക്കുള്ളത്. സ്ഥലം നൽകാനുള്ള തീരുമാനം ആദ്യം അറിയിച്ചത് നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണനെയാണ്. സ്ഥലം സന്ദർശിച്ച സെക്രട്ടറി ഇന്നലെ പ്രമാണം റജിസ്റ്റർ‌ ചെയ്യാനുള്ള നടപടി തുടങ്ങി. ഇതുവരെ മൂവരും ചേർന്ന് നിർധനരായ 8 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയിട്ടുണ്ട്. എല്ലാ വർഷവും സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളും വിവാഹധനസഹായവും ചികിത്സാസഹായവും നൽകാറുണ്ട്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൊടുപുഴ അൽ അസർ ലോ കോളേജില്‍ കെ.എസ്.യുവിന് പുതിയ നേതൃത്വം

0
തൊടുപുഴ: കെ.എസ്.യു അൽ അസർ ലോ കോളേജിന്റെ യൂണിറ്റ് സമ്മേളനം തൊടുപുഴ...

ദേശീയ പാത തകര്‍ച്ച ; സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം

0
തിരുവനന്തപുരം: ദേശീയ പാതയിലെ തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം....

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

0
കോഴിക്കോട്: സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍...

വീണാ ജോർജ്ജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ; അഡ്വ. വർഗ്ഗീസ് മാമ്മൻ

0
തിരുവല്ല : വീണാ ജോർജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്...