ഇനി പാസ്പോർട്ടിന് പകരം മുഖം ; യുഎഇ വിമാനത്താവളത്തില്‍ ബയോമെട്രിക് സംവിധാനം

For full experience, Download our mobile application:
Get it on Google Play

അബുദാബി : അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്നതിന്‍റെ ആദ്യഘട്ടത്തിന് തുടക്കമായി. ബോർഡിംഗ് പാസുകൾ ലഭിക്കുന്നതിനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങൾക്കും യാത്രക്കാർക്ക് തിരിച്ചറിയൽ രേഖയായി സ്വന്തം മുഖം ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണിത്.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനിയാണ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനങ്ങൾ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നത്. ഐഡെമിയ, സീത തുടങ്ങിയ ആഗോളതലത്തിൽ പ്രശസ്തമായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടെക്നോളജി സ്ഥാപനങ്ങളുടെ പിന്തുണയിലാണ് പുതിയ സംവിധാനം. വിമാനത്താവളത്തിലെ യാത്രക്കാരെ ബന്ധിപ്പിക്കുന്ന എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും സ്ഥാപിക്കുന്നതിന് മുന്നോടിയായി പ്രത്യേകം തിരഞ്ഞെടുത്ത ചില സെൽഫ്-സർവീസ് ബാഗേജ് ടച്ച് പോയിന്‍റുകൾ, ഇമിഗ്രേഷൻ ഇലക്ട്രോണിക് ഗേറ്റുകൾ, ബോർഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിൽ ഇത് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചു.

ഈ അത്യാധുനിക സൗകര്യം മിഡ്ഫീൽഡ് ടെർമിനൽ കെട്ടിടത്തിന്‍റെ എല്ലാ കൗണ്ടറുകളിലേക്കും ഗേറ്റുകളിലേക്കും ഉടൻ വ്യാപിപ്പിക്കും. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ യാത്രക്കാരെ ബന്ധിപ്പിക്കുന്ന എല്ലാ ടച്ച് പോയിന്‍റുകളിലും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്ന മേഖലയിലെ ആദ്യ വിമാനത്താവളമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം മാറും. മികച്ച സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ വിമാനത്താവളം സ്ഥാപിക്കുക എന്ന അബുദാബിയുടെ വികസന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവെയ്പുകൂടിയാകും ഇത്. ഇത് എല്ലാ യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാത്ത യാത്രാ അനുഭവവും നൽകും. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...