പുലിയുടെ വായിൽ കൊച്ചുമകൾ ; പോരടിച്ച് മുത്തശ്ശിയും മുത്തച്ഛനും – ഒടുവിൽ

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : രണ്ടു വയസുകാരി കൊച്ചുമകളെ പുള്ളിപ്പുലിയുടെ വായിൽ നിന്നും രക്ഷിച്ച് മുത്തച്ഛനും മുത്തശ്ശിയും. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിന് സമീപമാണ് വ്യാഴാഴ്ച രാത്രി വേറിട്ട ഈ പോരാട്ടം നടന്നത്. വീട്ടിൽ മുത്തശ്ശിയോടൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ പുലി കടിച്ചെടുത്ത്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.

നിലവിളിച്ച് കൊണ്ട് മുത്തശ്ശി പുലിയെ നേരിട്ടു. പുലിയുടെ വായിൽ നിന്നും കുഞ്ഞിനെ തിരിച്ചുകിട്ടാൻ അവർ സർവശക്തിയുമെടുത്ത് പോരാടി. ഈ സമയം മറ്റൊരു മുറിയിലായിരുന്ന മുത്തച്ഛനും എത്തി. പിന്നീട് ഇരുവരും ചേർന്ന്
പുലിയുടെ കണ്ണിലും മൂക്കിലും ശക്തമായി ഇടിച്ചു. കണ്ണും മൂക്കും ഉന്നമിടുന്ന ആക്രമണം പുലിയെയും പേടിപ്പിച്ചു.

ഒടുവിൽ കുഞ്ഞിനെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടി മറഞ്ഞു. ഈ സമയം ബഹളം കേട്ട് അയൽവാസികളും ഓടികൂടിയിരുന്നു. വനപ്രദേശമാണെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. കൊച്ചുമകളെ രക്ഷിക്കാൻ 50 വയസുകാരി ബസന്തിഭായ് ഗുർജാർ കാണിച്ച ധീരത ഇപ്പോൾ വലിയ പ്രശംസ നേടുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...