ഗ്രാനൈറ്റ് പാളി ദേഹത്തേക്ക് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നെടുങ്കണ്ടം പൊത്തക്കള്ളിയില്‍ കണ്ടെയ്നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മാറ്റുന്നതിനിടയിലുണ്ടായ അപകടത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ പ്രദീപ് (38), സുധന്‍ (30) എന്നിവരാണ് മരിച്ചത്. ലോഡുമായി വന്ന ലോറിയിലെ ഗ്രാനൈറ്റ് മറ്റൊരു ലോറിയില്‍ കയറ്റാനായി പുറത്തിറക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് രണ്ട് തൊഴിലാളികളുടെ ദാരുണമായ മരണം സംഭവിച്ചത്.

ഇന്നലെ വൈകിട്ട് 4.30 ന് കണ്ടയ്നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കണ്ടയ്നറിനുള്ളില്‍ ഒരു വശത്തായി അടുക്കി വെച്ചിരുന്ന ഗ്രാനൈറ്റ് പാളികള്‍ പ്രദീപിന്‍റെയും സുധൻ്റെയും ദേഹത്തേക്ക് പതിക്കുകയായിരുന്നു. അതികഠിനമായ ഭാരത്തിനടിയിൽ അകപ്പെട്ടാണ് ഇരുവരും മരിച്ചത്. 250 കിലോ ഭാരം വരുന്നതാണ് ഒരു ഗ്രാനൈറ്റ് പാളി. ഇത്തരത്തിലുള്ള ഗ്രാനൈറ്റ് പാളികളാണ് ഇവരുടെ ദേഹത്തേക്ക് പതിച്ചത്. ഇവരെ പുറത്തെത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....