ഡാര്‍ക് വെബ് നിരീക്ഷണത്തിന് പോലീസിനെ സഹായിക്കാന്‍ ഇനി ഗ്രേപ്‌നെല്‍ 1.0

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട : സൈബർ ഇടങ്ങളിലെ ഡാർക്ക് വെബ് നിരീക്ഷണത്തിന് പോലീസിനെ സഹായിക്കാൻ ഇനി ഗ്രേപ്നെൽ 1.0 എന്ന സോഫ്റ്റ് വെയർ. കേരള പോലീസ് സൈബർ ഡോം നടത്തിയ ഹാക് പി ഹാക്കത്തോൺ 2021-ൽ ഈ സോഫ്റ്റ് വെയറിന് ഒന്നാംസ്ഥാനം ലഭിച്ചു. സാധാരണ ഇന്റർനെറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സഹായത്തോടെ അറിയാൻ കഴിയാത്ത ഉള്ളടക്കമുള്ളതിനെയാണ് ഡാർക്ക് വെബ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത്തരത്തിലുള്ള ഡാർക്ക് വെബ് നിരീക്ഷണ സോഫ്റ്റ് വെയർ ഇസ്രയേലിലും യു.എസിലും മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ഹാക് പി ഹാക്കത്തോണിലൂടെ കേരള പോലീസിന് ലഭിച്ചത്.
പോലീസിന് സൈബർ കുറ്റകൃത്യങ്ങൾ വളരെ എളുപ്പത്തിലും മികവേറിയ രീതിയിലും കണ്ടുപിടിക്കാൻ ഗ്രേപ്നെൽ 1.0-യ്ക്ക് സാധിക്കും.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ കംപ്യൂട്ടർ സയൻസ് രണ്ടാംവർഷ വിദ്യാർഥികളായ അദിത് പി. അനന്തൻ, ആദിത്യകൃഷ്ണൻ, അനൂപ് സിദ്ധൻ, അരുൺ ജോസഫ് എന്നീ വിദ്യാർഥികളാണ് ഗ്രേപ്നെൽ 1.0-യുടെ 24 പേരടങ്ങുന്ന ടീമിൽ മൂന്ന് വിഭാഗങ്ങളിൽ പങ്കെടുത്തത്. ഇതിലൂടെ 10 ലക്ഷം രൂപയാണ് ടീം ഗ്രാന്റായി നേടിയത്.

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ഹാക് പി സമ്മിറ്റ്് 2021 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഡി.ജി.പി. അനിൽകാന്ത്, സൈബർ ഡോം നോഡൽ ഓഫീസർ മനോജ് എബ്രഹാം എന്നിവർ വിജയികളെ അനുമോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...