കോന്നി : അതിരുംകൽ കുളത്തുമൺ റോഡിൽ വളർന്ന പുൽതലപ്പുകൾ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു. വളവിൽ വളർന്ന് നിൽക്കുന്ന പുല്ലുകൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നതിനാൽ വാഹനങ്ങൾ പലപ്പോഴും അടുത്ത് എത്തിയതിനു ശേഷം ആണ് ശ്രദ്ധയിൽ പെടുക. വലിയ വാഹനങ്ങൾക്കും ഇരു ചക്ര വാഹനങ്ങൾക്കും ഇത് ഒരുപോലെ ഭീഷണി ഉയർത്തുന്നുണ്ട്. കോന്നിയിൽ നിന്ന് മുറിഞ്ഞകൽ അതിരുംകൽ വഴി കുളത്തുമൺ ഭാഗത്തേക്കും കല്ലേലി ഭാഗത്തേക്കും സഞ്ചരിക്കാൻ ജനങ്ങൾ ഈ റോഡ് ആണ് പ്രയോജന പെടുത്തുന്നത്. നിരവധി വാഹന യാത്രക്കാരും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ശരീരത്തിൽ കൊണ്ടാൽ മുറിവ് ഏൽക്കുന്ന ഇത്തരം പുല്ലുകൾ കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാത്രമല്ല റോഡിനിരുവശവും കാട് വളർന്ന് നിൽക്കുന്നത് ഇഴ ജന്തുക്കളുടെ ശല്യവും വർധിപ്പിക്കുന്നു.
കാട് വളർന്ന് റോഡിലെത്തി ; കാഴ്ച മറയുന്നതായി ഡ്രൈവർമാർ
RECENT NEWS
Advertisment