ന്യൂഡല്‍ഹി : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്ന ഇളവുകള്‍ സാഹചര്യം ഗുരുതരമാക്കുമെന്ന് കേന്ദ്ര വിദഗ്ധ സംഘം. വിനോദ സഞ്ചാര മേഖകൾ അടക്കം തുറന്ന് കൊടുത്തതും, ഇളവുകൾ നൽകിയതും, കേരത്തിലെ കോവിഡ് കണക്കുകളെ തകിടം മറിക്കുമെന്നാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘം ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ വാക്സിന് സ്വീകരിച്ചവരിലും രോഗം കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകൾ സന്ദർശിച്ച ശേഷം ഡോ.സുജീത് സിംഗ് പറഞ്ഞു. എട്ട് ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികം ആണെന്നും, ചില സ്ഥലങ്ങളില്‍ ഇത് വര്‍ധിക്കുന്നതായും കണ്ടെത്തി. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ 80 ശതമാനത്തിലധികവും ഡെല്‍റ്റ വകഭേദമാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.