ഇ-ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ക്ക് നോട്ടിസ് ; ഏഴുദിവസത്തിനകം ഹാജരാകണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ആര്‍ടിഒ പിഴ ചുമത്തിയ ഇ-ബുള്‍ജെറ്റ് വ്‌ലോഗര്‍മാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടിസ്. എഴുദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണം. അപകടം വരുത്തുന്ന രൂപമാറ്റം, നിയമവിരുദ്ധമായി ലൈറ്റ്, ഹോണ്‍ ഉള്‍പ്പെടെയുള്ളവ ഘടിപ്പിച്ച് നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇരിട്ടി ജോയിന്റ് ആര്‍ടിഒയാണ് നോട്ടിസ് അയച്ചത്.

രൂപമാറ്റം വരുത്തിയ വാഹനം മോട്ടോര്‍ വാഹന നിയമ ലംഘനത്തിനിടയാക്കുമെന്നും നോട്ടീസിലുണ്ട്. ഉയര്‍ന്ന പ്രകാശ ശേഷിയില്‍ കാഴ്ച മഞ്ഞളിപ്പിക്കുന്ന തരത്തില്‍ വണ്ടിയില്‍ നിയമം ലംഘിച്ച് വെളിച്ചവ്യൂഹം ഘടിപ്പിച്ചു. അനുവദനീയമല്ലാത്ത ശബ്ദശേഷിയുള്ള അസംഖ്യം ഹോണുകളും വണ്ടിയില്‍ ഘടിപ്പിച്ചതായി കണ്ടെത്തി. മോട്ടോര്‍ വാഹന നിയമം 53(1എ) പ്രകാരം വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും നോട്ടീസില്‍ പറയുന്നു. വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ആനുപാതികമായി ഇവര്‍ നികുതി അടച്ചില്ലെന്നും നോട്ടിസിലുണ്ട്.

അതേസമയം വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന യൂട്യൂബര്‍മാര്‍ക്കെതിരെയുള്ള കുറ്റപത്രം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കേരള മോട്ടോര്‍ നികുതി നിയമവും 1988 ലെ മോട്ടോര്‍ വാഹന നിയമവും ഇവര്‍ ലംഘിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...