അബുദാബി: പൊതുഗതാഗത സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാൻ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി) ഗ്രീൻ ബസുകൾ പുറത്തിറക്കി. ശുദ്ധമായ ഹൈഡ്രജൻ, വൈദ്യുത ഊർജം എന്നിവയിലാണ് ബസുകൾ പ്രവർത്തിക്കുന്നത്. അൽ റീം ദ്വീപിലെ മറീന മലിനും ഷംസ് ബുടീക്കിനും ഇടയിലെ റൂട്ട് 65- ലാണ് പുതിയ ബസുകൾ സർവീസ് നടത്തുക. 2030-ഓടെ അബുദാബി ദ്വീപിനെ ഗ്രീൻ സോണാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഗ്രീൻ ബസ് പദ്ധതിയുടെ പ്രധാന ചുവടുവെപ്പാണിത്. എമിറേറ്റിലെ പൊതുഗതാഗത ഉപയോക്താക്കൾക്ക് പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ വികസിപ്പിച്ചെടുക്കാനാണ് പദ്ധതി രൂപകല്പന ചെയ്തത്. ഭാവിയിൽ ഒരു ലക്ഷം മെട്രിക് ടണ്ണിലേറെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.