റാന്നി: മാലിന്യ മുക്ത നവകേരള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിനെ സുന്ദര പെരുന്നാടാക്കി മാറ്റുന്നതിന്‍റെ ഭാഗമായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ ഹരിത കലണ്ടർ പ്രകാശനം ചെയ്തു. പഞ്ചായത്തില്‍ 5000 ഗൃഹ സദസ്സുകള്‍ പൂര്‍ത്തീയാക്കിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ പരിശീലനം ലഭിച്ച 500 ആര്‍.പിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി സമുഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവര്‍ ഗൃഹസദസ്സുകളില്‍ പങ്കെടുത്തു. ഗൃഹസദസ്സിന്‍റെ രണ്ടാം ഘട്ടമായി ഒക്ടോബര്‍ 2ന് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങള്‍ ശുചീകരിക്കുകയും വീടുപോലെ നാടും സുന്ദരമാക്കാന്‍ പഞ്ചായത്തിലെ വിവിധ തുറകളിലുള്ള ജനങ്ങളുടെ സഹകരണമുണ്ട്. കൂടാതെ പഞ്ചായത്തിലെ എല്ലാ സ്കൂളിലേയും കുട്ടികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.
2025 ജനുവരി 26 ന് ശുചിത്വ റാലിയും പഞ്ചായത്ത് തല ശുചിത്വ പ്രഖ്യാപനവും നടക്കും. കൂടാതെ മാര്‍ച്ച് 8 ന് മെഗാ തിരുവാതിര പെരുനാട്ടില്‍ നടക്കും. മാര്‍ച്ച് 30 ന് കേരളം സമ്പൂര്‍ണ്ണം ശുചിത്വ സംസ്ഥാന പ്രഖ്യാപനത്തോട് അനുബന്ധിച്ച് പെരുനാട്ടില്‍ ശുചിത്വ ചങ്ങല തീര്‍ക്കും. പഞ്ചായത്ത് മാലിന്യ മുക്ത നവകേരളത്തിന്‍റെ ഭാഗമായി നടപ്പിലാക്കി വരുന്ന വിവിധങ്ങളായ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ഹരിത കലണ്ടര്‍ അച്ചടിച്ച് വിതരണം ചെയ്തു. റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ 2025 ലെ ഹരിത കലണ്ടര്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്കില്‍ നിന്നും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ഹരിത കലണ്ടറില്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പച്ച കളറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സുന്ദര പെരുനാടിനായി കൈ കോര്‍ക്കാം എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഹരിത കലണ്ടര്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കുടംബശ്രീ മുഖാന്തിരം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് പ്രസിഡന്‍റ് പി.എസ് മോഹന്‍ അറിയിച്ചു.