ഹരിതകർമ്മസേനയുടെ സേവനം ഇനി ഓൺലൈനിൽ

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : നഗരസഭയുടെ ഹരിതകർമ്മസേന വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾക്ക് തൂക്കം നോക്കി ഫീസ് ഈടാക്കുകയും ഉപയോക്താവിന്‍റെ ഫോണിലേക്ക് സന്ദേശം അയക്കുകയും ചെയ്യുന്ന ക്യു ആർ കോഡ് സ്‌കാനിംഗ് സംവിധാനത്തിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് നിർവഹിച്ചു. ഹരിതകർമ്മസേനയുടെ സേവനം സ്വീകരിക്കുന്നവർക്ക് ഇതനുസരിച്ചുള്ള സന്ദേശം മൊബൈൽ ഫോണിൽ ലഭ്യമാകും. ഓൺലൈൻ വഴി പണം അടക്കുന്നതിനുള്ള സൗകര്യവും പുതിയ സംവിധാനത്തിലുണ്ട്.

ഹെൽത്ത് കമ്മിറ്റി ചെയർപേഴ്‌സൺ എൽസമ്മ ജോബ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ നജിയാ നൗഷാദ്, സെക്രട്ടറി എൽ.എസ് സജി, ഹെൽത്ത് സൂപ്പർവൈസർ സോൺ സുന്ദർ, ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ് എന്നിവർ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആശാ മേരി, ബിജേഷ് ഇമ്മാനുവൽ, നിസാം, സുധാകമൽ, കെൽട്രോൺ എൻജിനീയർമാരായ ജിസൻ, ബിബിൻ, ഹിമ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....