പച്ചമണ്ണ് കടത്ത് : ടിപ്പറും മണ്ണുമാന്തിയും പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനധികൃതമായി പച്ചമണ്ണ് കടത്താൻ ശ്രമിച്ചതിന് ടിപ്പറും മണ്ണുമാന്തിയും പിടികൂടി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും കോയിപ്രം പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. രണ്ടുപേരെ പിടികൂടി. ജെ സി ബി ഓപ്പറേറ്റർ തമിഴ്നാട് തെങ്കാശി ശങ്കരൻകോവിൽ കടയനല്ലൂർ കളത്തിക്കുളം ഡോർ നമ്പർ 236 ൽ തങ്കപാണ്ട്യൻ മകൻ മുരുകൻ എന്നുവിളിക്കുന്ന വെള്ളദുരയ്‌ തങ്കപാണ്ട്യൻ(34), ടിപ്പർ ഡ്രൈവർ തിരുവല്ല തിരുമൂലപുരം ഇരുവള്ളിപ്ര ഐക്കരപ്പറമ്പിൽ അനന്ദന്റെ മകൻ അനീഷ് (39) എന്നിവരാണ് പിടിയിലായത്.

അയിരൂർ പ്ലാങ്കമൺ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്നാണ് പച്ചമണ്ണ് കടത്താൻ ശ്രമിച്ചത്. കോയിപ്രം പോലീസ് വാഹനങ്ങൾ റിപ്പോർട്ട്‌ ഉൾപ്പെടെ ജിയോളജി വകുപ്പിന് കൈമാറി. ജിയോളജി വകുപ്പ് അധികൃതർ തുടർനടപടി സ്വീകരിക്കും. കോയിപ്രം എസ് ഐ അനൂപിന്റെ നേതൃത്വത്തിലാണ് നടപടികൾ കൈകൊണ്ടത്. ഏ എസ് ഐ വിനോദ് എസ് സി പി ഒ ജോബിൻ, ഡാൻസാഫ് സംഘത്തിലെ അഖിൽ, ശ്രീരാജ്, ബിനു എന്നിവർ കൂടി ഉൾപ്പെട്ട സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ജില്ലയിൽ ഇത്തരത്തിൽ അനധികൃതകടത്തിൽ ഏർപ്പെടുന്നവർക്കെതിരെ പരിശോധന ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ തുടർന്നുവരുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...