റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ “എന്റെ പമ്പ എന്റെ ജീവൻ” എന്ന പമ്പാനദി സംരക്ഷണ ജനകീയ പദ്ധതിയുടെ ഭാഗമായി നദീ തീര ഹരിതവത്ക്കരണത്തിനായുള്ള മുളംതൈകൾ വച്ചു പിടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. രക്ഷാധികാരി കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മധു കൃഷ്ണനിൽ നിന്നും മുളംതൈ ഏറ്റു വാങ്ങിയാണ് ഇതിന് തുടക്കമിട്ടത്. ചെറിയാൻ ഫീലിപ്പോസ്, റവ.തോമസ് കോശി പനച്ചമൂട്ടിൽ, വി.കെ രാജഗോപാൽ, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, റെജി കൊപ്പാറ എന്നിവർ പ്രസംഗിച്ചു.
പമ്പയുടെ തീരം ഹരിതമാക്കാന്‍ മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍
RECENT NEWS
Advertisment