Friday, March 21, 2025 2:22 am

പത്തനംതിട്ട ജില്ലയിലെ പച്ചത്തുരുത്തുകള്‍ക്ക് ഇന്ന് രണ്ടു വയസ്സ് ; പരിസ്ഥിതി ദിനത്തില്‍ പുതിയ 12 പച്ചത്തുരുത്തുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയില്‍ 18.51 ഏക്കറിലായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായാണ് ജൈവകലവറയായ 101 പച്ചത്തുരുത്തുകള്‍ ഒരുക്കിയിരിക്കുന്നത്. 2019 ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ ആരംഭിച്ചതാണ് പച്ചത്തുരുത്ത് പദ്ധതി. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ മുല്ലോട്ട് ഡാമിന്റെ പരിസരത്ത് ആണ് ജില്ലയിലെ ആദ്യ പച്ചത്തുരുത്ത് ആരംഭിച്ചത്. നിലവില്‍ 8600 ല്‍ അധികം തൈകളാണ് 101 പച്ചത്തുരുത്തുകളിലായി ഉള്ളത്.

മുഴുവന്‍ വാര്‍ഡുകളിലും പച്ചത്തുരുത്ത് ഒരുക്കി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് എന്ന നേട്ടം സ്വന്തമാക്കി. ആയുര്‍വേദ സസ്യങ്ങളും വൃക്ഷങ്ങളും നിറഞ്ഞ മലയാലപ്പുഴ ആയുര്‍വേദ പച്ചത്തുരുത്ത്, അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥാപിച്ച ഓമല്ലൂര്‍ ആറ്റരികം പച്ചത്തുരുത്ത് ദേശീയ നിലവാരത്തിലേക്ക് എത്തുന്ന രീതിയിലാണ്.

പ്ലാവ്, മാവ്, കുടംപുളി, വാളന്‍ പുളി, നെല്ലി, അരിനെല്ലി, കമ്പകം, ഞാവല്‍, ആര്യവേപ്പ്, കരിവേപ്പ്, നാരകം, നാഗമരം, വയണ, മാതളനാരകം, മൂട്ടിപ്പഴം, സീതപ്പഴം, ഇലഞ്ഞി, പേര, മുള, നെന്‍മേനിവാക, കൂവളം, കണിക്കൊന്ന, നീര്‍മരുത്, കരിങ്ങാലി, അശോകം, ദന്തപ്പാല, വേങ്ങ, പൂവരശ്, കുന്നിവാക, വെട്ടി, ഉതി, കരിഞ്ഞൊട്ട, ഇഞ്ച, ഉങ്ങ്, ചമത, കുളമാവ്, കറുവ, അത്തി, കുമിഴ്, കുടകപ്പാല, മരോട്ടി, മുരിങ്ങ, ജാതി, ചെറുതേക്ക്, മണിമരുത്, ഇലിപ്പ, താന്നി, കസ്തൂരിവെണ്ട, കടലാടി, ആടലോടകം, ചെറൂള, കറ്റാര്‍വാഴ, ചിറ്റരത്ത, കിരിയാത്ത്, ബ്രഹ്‌മി, വെളള മന്ദാരം, എരുക്ക്, ചെറുനാരകം, തെറ്റി, പാണല്‍, പാരിജാതം, നീല അമരി, വാതംകൊല്ലി, കച്ചോലം, മൈലാഞ്ചി, തുമ്പ, രാമതുളസി, തുളസി, കുറുന്തോട്ടി, കരിങ്കുറിഞ്ഞി, രാമച്ചം, തഴുതാമ, കരിനൊച്ചി, തിപ്പലി, പനിക്കൂര്‍ക്ക, മുഞ്ഞ തുടങ്ങി വിവിധ ഇനം വൃക്ഷങ്ങളും സസ്യങ്ങളും ജില്ലയിലെ പച്ചത്തുരുത്തുകളില്‍ ഉണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും ഈ ചെറുതുരുത്തുകള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകും. കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാര്‍പ്പിട മേഖലയ്ക്ക് ഊന്നല്‍ നല്‍കി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

0
പത്തനംതിട്ട : പാര്‍പ്പിട മേഖലയ്ക്കും ശുചിത്വ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി 2025-26...

ദേശീയ അംഗീകാര നിറവില്‍ ഏഴംകുളം കുടുംബാരോഗ്യകേന്ദ്രം

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഏഴംകുളം കുടുംബാരോഗ്യത്തിന്...

പന്തളം എന്‍എസ്എസ് പോളിടെക്‌നികിനെ ഹരിത കലാലയം ആയി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്...

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട് പന്തളം എന്‍എസ്എസ്...

ജില്ലാതല ഉദ്ഘാടനവും വദന പരിശോധനാ ക്യാമ്പും നടന്നു

0
പത്തനംതിട്ട : ലോകവദനാരോഗ്യദിന ഉദ്ഘാടനവും പരിശോധനാ ക്യാമ്പും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍...