തിരുവനന്തപുരം : ആദ്യഭര്‍ത്താവ് മരിക്കുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസമാണ് മകന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷാരോണ്‍ രാജിന്‍റെ അമ്മ പ്രിയ പറയുന്നു. തന്‍റെ ജാതകദോഷം മറികടക്കാന്‍ പെണ്‍കുട്ടി താലിയും കുങ്കുമവുമായെത്തി ഷാരോണിനോട് വിവാഹം കഴിക്കാന്‍ ആവശ്യപെടുകയായിരുന്നുവെന്നാണ് പ്രിയയുടെ ആരോപണം.
ഭാര്യയായി അഭിനയിച്ചാണ് ഗ്രീഷ്മ തന്‍റെ മകന്‍റെ ജീവന്‍ എടുക്കുകയായിരുന്നു. ദിവസവും വൈകീട്ട് കുങ്കുമം ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോ ഷാരോണിന്‍റെ വാട്സ്ആപ്പിലേക്ക് ഗ്രീഷ്മ അയയ്ക്കുമായിരുന്നു. മഞ്ഞച്ചരടില്‍ കോര്‍ത്ത താലിയും സിന്ദൂരവും അണിഞ്ഞുള്ള ചിത്രങ്ങള്‍ ഷാരോണിന്‍റെ ഫോണിലുണ്ട്.
ജാതകപ്രകാരം ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിച്ചുപോകുമെന്നും നവംബറിന് ശേഷമേ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കഴിയൂ എന്നും ഷാരോണിനെ വിശ്വസിപ്പിച്ചു. ഇതിനിടയില്‍ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നില്ലെന്ന് പോലീസ് പറയുന്നു.