താമരശ്ശേരി ചുരത്തില്‍ സുരക്ഷാഭിത്തിയ്ക്ക് പുറത്തേക്ക് ബസ് ചാടി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

താമരശേരി : കോഴിക്കോട് താമരശേരി ചുരത്തില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് അപകടത്തില്‍പ്പെട്ടു. ചുരത്തിലെ ഏഴംവളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബസ് സുരക്ഷഭിത്തിയും കടന്നാണ് നിന്നത്. മുമ്പിലെ ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയില്‍ കുടുങ്ങി കിടന്നതിനാല്‍ മാത്രമാണ് ബസ് താഴെക്ക് പതിക്കാതിരുന്നത്. താമരശ്ശേരി ചുരത്തിലെ ഏഴാം വളവിൽ കർണാടക ഐരാവത് വോൾവോ ബസ് റോഡിൽ നിന്നും മുൻ ചക്രം സുരക്ഷാ ഭിത്തിയും കടന്ന് പകുതി ഭാഗത്തോളം താഴെ കൊക്കയിലേക്ക് തൂങ്ങിയ നിലയിലായിരുന്നു നിന്നത്.  യാത്രക്കാരെ എമർജൻസി എക്സിറ്റ് വഴി പുറത്തിറക്കിയതോടെയാണ് ആശങ്ക ഒഴിവായത്.

ഇന്ന് രാവിലെ 4.50 നാണ് അപകടം സംഭവിച്ചത്. തുടർന്ന് ചുരം വഴിയുള്ള വാഹന ഗതാഗതം വൺവേയാക്കി. വലിയ വാഹനങ്ങൾ കടന്നുപോവാൻ പ്രയാസം നേരിട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി. രാവിലെ 9.15 ഓടെ ചുരത്തിലെ വാഹന ഗതാഗതം പൂർണ്ണമായും തടഞ്ഞ് ക്രെയിൽ ഉപയോഗിച്ച് വോൾവേ മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഇന്ന് തിങ്കളാഴ്ചയായതിനാല്‍ താമരശ്ശേരി ചുരത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങൾ ഗതാഗതക്കുരുക്കിലുമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ കട കത്തിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന 15കാരൻ മരിച്ച നിലയിൽ

0
കൊച്ചി: കൊച്ചിയിൽ കട കത്തിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന 15കാരൻ മരിച്ച...

പന്തളം നഗരസഭയിലെ ജി.ഐ.എസ് മാപ്പിങ്ങിലെ അഴിമതിക്കെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

0
പന്തളം : ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) വഴി പന്തളം നഗരസഭയിലെ...

ഗോത്രവിഭാഗത്തിൽ നിന്നുള്ള സി.എസ് സമീഷിനെ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചു

0
അഗളി: അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിൽ നിന്നുള്ള സി.എസ് സമീഷിനെ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ...

കോന്നി താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ രോഗികളുടെ തിരക്കേറുന്നു ; പരിചരിക്കാന്‍ ഒരു ഡോക്ടര്‍ മാത്രം

0
കോന്നി : കോന്നി താലൂക്ക് ആസ്ഥാനത്തെ പ്രധാന ആശുപത്രിയായ കോന്നി താലൂക്ക്...