കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്. ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കും. പ്രതിഷേധത്തിന്റെ ഭാഗമായി വൻ സുരക്ഷാ സന്നാഹമാണ് ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത്. മാറ്റം അനിവാര്യമാണെന്ന് മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സിപിഐയുടെ പ്രതിഷേധം. മോദി ഭരണത്തിന് കീഴിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കെതിരെ സിപിഐ ശബ്ദമുയർത്തും. ഡൽഹി രാംലീലാ മൈതാനിയിൽ രാവിലെ 11 മണിക്കാണ് പൊതുയോഗം. പ്രതിഷേധ സംഗമത്തിൽ സിപിഐ ദേശീയ നേതാക്കളും സംസ്ഥാന പ്രതിനിധികളും പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം പ്രവർത്തകരാണ് രാംലീല മൈതാനിയിൽ ഒത്തുചേരുക.

കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ സിപിഐ മാറ്റം ആവശ്യപ്പെടും. വനിതാ സംവരണം നടപ്പിലാക്കണമെന്നും തൊഴിലില്ലായ്മയും വിലക്കയവും തടയണമെന്നും സിപിഐ ആവശ്യപ്പെടും. പ്രതിഷേധത്തിന്റെ ഭാഗമായി കനത്ത സുരക്ഷയിലാണ് രാജ്യ തലസ്ഥാനം. പ്രതിഷേധ വേദിക്ക് സമീപം മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പ്രത്യേക സിസിടിവിയിലൂടെ പ്രതിഷേധത്തെ നിരീക്ഷിക്കാനാണ് പോലീസ് നീക്കം. പ്രതിഷേധത്തിനായി പ്രവർത്തകർ ബുക്ക് ചെയ്തിരുന്ന ട്രെയിൻ റെയിൽവേ മന്ത്രാലയം നേരത്തെ റദ്ദാക്കിയിരുന്നു. യുപിയിൽ സിപിഎ നേതാക്കളെ തടഞ്ഞുവെച്ച സംഭവത്തിലും പ്രതിഷേധം കനക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണ് പരിക്കേറ്റ രോഗി മരിച്ചു ; ചികിത്സ കിട്ടാതെയെന്ന്...

0
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണു പരിക്കേറ്റയാൾ മതിയായ...

തോൽ‍വി അം​ഗീകരിക്കാതെ പിണറായി വിജയൻ പക്ഷം ; നേതൃത്വത്തിനെതിരെ കടുപ്പിക്കാൻ പുതുചേരി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ പ്രത്യേക സംസ്ഥാന സമിതി യോഗം...

ഹൈക്കോടതിയുടെ അനുമതി ലഭിച്ചില്ല ; പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല

0
പാലിയേക്കര : ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം...

നേപ്പാൾ മിന്നൽ പ്രളയം : മരണസംഖ്യ 950 കടന്നു ; 650ലേറെ പേരെ ഇനിയും...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ...