നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന് രണ്ടരമണിക്കൂറിനു ശേഷം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാത്രി 9.20-ന് കൊച്ചിയിൽ നിന്ന് അബുദാബിക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐ.എക്‌സ്. 415 വിമാനമാണ് എല്ലാ സുരക്ഷാ സന്നാഹങ്ങളോടും കൂടി തിരിച്ചിറക്കിയത്. യാത്രാമധ്യേ തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൈലറ്റ് കൊച്ചി വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് എമർജൻസി ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കി. വിമാനം കുറച്ചുനേരം ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനത്തിന്റെ അളവ് കുറച്ചശേഷം രാത്രി 11.50-ന് സുരക്ഷിതമായി ഇറക്കി. 183 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ തിങ്കളാഴ്ച രാവിലെ 8.10-ന് മറ്റൊരു വിമാനത്തിൽ അബുദാബിയിലേക്ക് കൊണ്ടുപോയി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























