ജാമ്യമെടുക്കാന്‍ തയ്യാറായില്ല ; ഗ്രോ വാസു ജയിലില്‍ തുടരും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ജാമ്യമെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ ഈ മാസം 25 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. 2016 നവംബറില്‍ കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരിലായിരുന്നു ഗ്രോ വാസുവിനെതിരായ കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുമ്പില്‍ സംഘം ചേര്‍ന്നതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാഴ്ചയായി റിമാന്‍ഡിലായിരുന്നു ഗ്രോ വാസു.

കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗ്രോ വാസുവിന് സ്വന്തം ജാമ്യം അനുവദിക്കാമെന്ന് കോടതി പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇന്നും സമാനമായ നിലപാടാണ് ഗ്രോ വാസു കോടതിയില്‍ സ്വീകരിച്ചത്. മറ്റ് പ്രതികള്‍ പിഴ അടച്ച് കേസില്‍ നിന്നൊഴിവായത് കോടതി ചൂണ്ടിക്കാട്ടിയെങ്കിലും അതിന് തയ്യാറല്ലെന്ന് ഗ്രോ വാസു പറഞ്ഞു. എട്ടുപേരെ വെടിവച്ച് കൊന്നിട്ട് ഒരു കേസ് പോലുമില്ലാതിരിക്കുകയും അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നാണ് ഗ്രോ വാസുവിന്റെ വാദം. അഭിഭാഷകന്‍ വേണ്ടെന്ന മുന്‍നിലപാടും ഗ്രോ വാസു കോടതിയില്‍ ആവര്‍ത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു , യുവതിക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട: എറണാകുളത്ത് വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന...

സംസ്ഥാനത്ത് താപനില ഉയരുന്നു

0
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം...

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...