ലഖ്‌നൗ: മദ്യം മോഷ്ടിച്ചതിന് വിവാഹ ദിവസം അറസ്റ്റിലായി വരന്‍. മോഷണക്കേസില്‍ പ്രതിശ്രുത വരന്‍ അറസ്റ്റിലായതോടെ അയാളുടെ സഹോദരനെ വിവാഹം ചെയ്ത് വധു. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ തിങ്കളാഴ്ചയാണ് സംഭവം. 26കാരനായ ഫൈസല്‍ അഹമ്മദ് എന്ന യുവാവാണ് അറസ്റ്റിലായത്. അലിഗഢ് നഗരത്തിലെ റോരാവര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭുജ്പുര പ്രദേശത്തെ ഒരു പെണ്‍കുട്ടിയുമായാണ് ഹാഥ്‌റസിലെ സിക്കന്ദ്രറാവു സ്വദേശിയായ ഫൈസലിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം വധുവിന്റെ വീട്ടിലേക്ക് പോവുമ്പോള്‍ അലിഗഢിലെ ടോള്‍ പ്ലാസയ്ക്ക് സമീപം വച്ചായിരുന്നു അറസ്റ്റ്.
തന്നെ വിവാഹം ചെയ്യാനിരിക്കുന്ന യുവാവ് വിവാഹദിവസം തന്നെ മോഷണക്കേസില്‍ അറസ്റ്റിലായതോടെ യുവതി വിഷമത്തിലായി. അറസ്റ്റ് വിവാഹ ചടങ്ങില്‍ വലിയ ബഹളത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇരു കുടുംബാംഗങ്ങളും അതിഥികളും പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. തുടര്‍ന്ന്, ഒരു മദ്യശാലയില്‍ നിന്നും മദ്യവും മറ്റ് സാധനങ്ങളും മോഷ്ടിച്ച സംഭവത്തിനാണ് വരന്‍ അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇതോടെ, വരന്റെ സഹോദരന്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് പറയുകയും വധു സമ്മതിക്കുകയുമായിരുന്നു.