മദ്യം മോഷ്ടിച്ചതിന് വിവാഹദിവസം വരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: മദ്യം മോഷ്ടിച്ചതിന് വിവാഹ ദിവസം അറസ്റ്റിലായി വരന്‍. മോഷണക്കേസില്‍ പ്രതിശ്രുത വരന്‍ അറസ്റ്റിലായതോടെ അയാളുടെ സഹോദരനെ വിവാഹം ചെയ്ത് വധു. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ തിങ്കളാഴ്ചയാണ് സംഭവം. 26കാരനായ ഫൈസല്‍ അഹമ്മദ് എന്ന യുവാവാണ് അറസ്റ്റിലായത്. അലിഗഢ് നഗരത്തിലെ റോരാവര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭുജ്പുര പ്രദേശത്തെ ഒരു പെണ്‍കുട്ടിയുമായാണ് ഹാഥ്‌റസിലെ സിക്കന്ദ്രറാവു സ്വദേശിയായ ഫൈസലിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം വധുവിന്റെ വീട്ടിലേക്ക് പോവുമ്പോള്‍ അലിഗഢിലെ ടോള്‍ പ്ലാസയ്ക്ക് സമീപം വച്ചായിരുന്നു അറസ്റ്റ്.

തന്നെ വിവാഹം ചെയ്യാനിരിക്കുന്ന യുവാവ് വിവാഹദിവസം തന്നെ മോഷണക്കേസില്‍ അറസ്റ്റിലായതോടെ യുവതി വിഷമത്തിലായി. അറസ്റ്റ് വിവാഹ ചടങ്ങില്‍ വലിയ ബഹളത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇരു കുടുംബാംഗങ്ങളും അതിഥികളും പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. തുടര്‍ന്ന്, ഒരു മദ്യശാലയില്‍ നിന്നും മദ്യവും മറ്റ് സാധനങ്ങളും മോഷ്ടിച്ച സംഭവത്തിനാണ് വരന്‍ അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇതോടെ, വരന്റെ സഹോദരന്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് പറയുകയും വധു സമ്മതിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....