കൊല്ലം: പത്താനാപുരത്ത് വാഴപ്പാറയില്‍ നവവരനും നാലു ബന്ധുക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്തവരെ ക്വാറന്റീനിലാക്കി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം നടന്നത്. വിവാഹത്തില്‍ 48 പേര്‍ പങ്കെടുത്തെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഈ 48 പേരില്‍ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കി 44 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കായി ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. കൊറോണ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് കണ്ടൈൻമെൻറ് സോണുകളില്‍ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.