മത്സ്യ ബന്ധനത്തിടെ ശക്തമായ തിരമാലയില്‍പെട്ട് ബോട്ട് കരയിലേക്കു ഇടിച്ചു കയറി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മത്സ്യ ബന്ധനത്തിടെ ശക്തമായ തിരമാലയില്‍പെട്ട് പ്രൊപ്പെല്ലറില്‍ വലകുരുങ്ങി നിയന്ത്രണം വിട്ട ബോട്ട് കരയിലേക്കു ഇടിച്ചു കയറി. നീലമംഗലം തുളസിദളം എന്ന ബോട്ടാണ്​ അപകടത്തില്‍പെട്ടത്​. നീലേശ്വരം അഴിത്തല പുലിമുട്ടിനു വടക്കുവശത്ത്​ കരയോടു ചേര്‍ന്നു മത്സ്യ ബന്ധനത്തിടെയാണ്​ സംഭവം. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കരയില്‍നിന്ന്​ നാലു നോട്ടിക്കല്‍ മൈലിനു ശേഷം മാത്രമേ ചെറുബോട്ടുകള്‍ മത്സ്യബന്ധനം നടത്താന്‍ പാടുള്ളൂ. ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണിവിടെ ബോട്ടുകള്‍ ചെറുമീനുകളെയടക്കം പിടിക്കുന്നത്. ഇതുമൂലം ചെറുയാനങ്ങളില്‍ മീന്‍ പിടിക്കുന്നവര്‍ വെറുംകൈയോടെ മടങ്ങേണ്ടുന്ന അവസ്ഥയിലാണെന്ന്​ മത്സ്യതൊഴിലാളികള്‍ പറയുന്നു. ബോട്ടുകള്‍ രാവിലെ ആറു മണിക്കു ശേഷം മാത്രമേ മത്സ്യബന്ധനത്തിനിറങ്ങാവു എന്ന അധികൃതരുടെ തീരുമാനം അപകടത്തില്‍പ്പെട്ട ബോട്ട് ലംഘിച്ചതായും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...