വരൻ കഴുത്തിലിട്ട 14.5 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ തോക്ക് ചൂണ്ടി കൊള്ളയടിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: വരൻ കഴുത്തിലിട്ട 14.5 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ തോക്ക് ചൂണ്ടി കൊള്ളയടിച്ചു. വാടകയ്ക്കെടുത്ത നോട്ടുമാലയാണ് കവർന്നത്. വിവാഹം കഴിഞ്ഞ് നോട്ടുമാല തിരികെ നൽകാൻ പോകുമ്പോഴാണ് സംഭവം. രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ ജൂൺ 1 ന് നടന്ന സംഭവത്തിൽ വരന്‍റെ ബന്ധുവിന് തലയ്ക്ക് പരിക്കേറ്റു. കിഷൻഗഡ് ബാസ് സ്വദേശിയായ വരന് ധരിക്കാൻ ഹരിയാനയിൽ നിന്നാണ് നോട്ടുമാല വാടകയ്ക്ക് എടുത്തത്. 500 രൂപയുടെ ഏകദേശം 3,000 നോട്ടുകൾ ഉപയോഗിച്ചാണ് മാലയുണ്ടാക്കിയത്. വിവാഹ ശേഷം നോട്ടുമാല തിരികെ നൽകാൻ വരന്‍റെ ബന്ധുവായ ഷാദും മറ്റൊരാളും മോട്ടോർ സൈക്കിളിൽ ഹരിയാനയിലേക്ക് മടങ്ങുന്നതിനിടെയാണ് കവർച്ച നടന്നതെന്ന് പോലീസ് പറഞ്ഞു.

ചുഹാർപൂർ ഗ്രാമത്തിന് സമീപത്തുവച്ച് അതിവേഗത്തിൽ ഒരു ഹ്യുണ്ടായ് ക്രെറ്റ കാർ വന്ന് മനഃപൂർവ്വം ബൈക്കിൽ ഇടിച്ചു. തുടർന്ന് അക്രമികൾ ഷാദിനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി നോട്ടുമാല ബലമായി പിടിച്ചുപറിച്ചു. പിടിവലിക്കിടെ അദ്ദേഹത്തിന്റെ തലയിൽ പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. ഷാദിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൈലാഷ് ചൗധരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...