Wednesday, April 16, 2025 3:21 pm

ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ – കറിവേപ്പ് തഴച്ചു വളരും

For full experience, Download our mobile application:
Get it on Google Play

മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പിലയുടെ സാന്നിദ്ധ്യം. സ്വാദിനും മണത്തിനും മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇത് ഉത്തമമാണ്. പണ്ട് കാലങ്ങളില്‍ വീട്ടുപറമ്പില്‍ തന്നെ അത്യാവശ്യം പച്ചക്കറികളും കറിവേപ്പും ഒക്കെ ഉണ്ടാകും. എന്നാല്‍ ഇന്ന് കറിവേപ്പില അടക്കം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. കറിവേപ്പ് നട്ടാല്‍ കിളിര്‍ക്കുന്നില്ലെന്ന് പരാതി പറയുന്നവരും കുറവല്ല. എന്നാല്‍ ഇനി വീട്ടിലും കറിവേപ്പ് തഴച്ചു വളരും. ചില പൊടിക്കൈകള്‍ ചെയ്താല്‍ മതി.

വളര്‍ച്ച മുരടിയ്ക്കുന്നതും ഇലകളില്‍ പ്രാണികളും പുഴുക്കളുമെല്ലാം വളരുന്നതുമാണ് കറിവേപ്പ് നടുമ്പോള്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നം. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. തലേന്നുള്ള കഞ്ഞിവെള്ളം ഇലകളില്‍ തളിച്ചു കൊടുക്കുന്നതും ചെടിയുടെ ചുവട്ടില്‍ ഒഴിക്കുന്നതുമെല്ലാം കറിവേപ്പ് തഴച്ചു വളരാന്‍ സഹായിക്കും. മത്തി പോലുളള മീനുകളുടെ വേസ്റ്റുകളും മീന്‍ കഴുകിയ വെള്ളവും കറിവേപ്പിനു താഴെ ഇടുന്നതും ഇവ നല്ലപോലെ വളരാന്‍ സഹായിക്കും. മുട്ടത്തൊണ്ടും കറിവേപ്പിലയ്ക്കു നല്ലൊരു വളം തന്നെയാണ്. മുട്ടത്തൊണ്ട് പൊടിച്ച് കറിവേപ്പിന്റെ ചുവട്ടില്‍ ഇട്ടുകൊടുക്കുന്നത് ഏറെ ഉത്തമമാണ്.

കറിവേപ്പില്‍ നിന്നും ഇല പൊട്ടിയ്ക്കുമ്പോഴും ഏറെ ശ്രദ്ധ വേണം. ഇത് തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ അല്ലി ഇലകളായല്ല, ഒടിച്ചെടുക്കേണ്ടത്. തണ്ടൊടിച്ചെടുക്കുമ്പോള്‍ പുതിയ മുള വരികയും ഇത് ചെടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. കറിവേപ്പിന്റെ കുരു മുളപ്പിച്ച് ചെടിയുണ്ടാക്കുന്നതാണ് ഏറെ നല്ലത്. ഇത് കൂടുതല്‍ നന്നായി ചെടി വളരാന്‍ സഹായിക്കും. തൈ വാങ്ങി വച്ചു വളര്‍ത്തുന്നതിനേക്കാള്‍ കുരു മുളപ്പിച്ച് കറിവേപ്പു വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലതെന്നര്‍ത്ഥം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സി.പി.ഐ നേതാവ് എം.വി വിദ്യാധരന്‍റെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണം നാളെ നടക്കും

0
റാന്നി : അന്തരിച്ച സി.പി.ഐ നേതാവ് എം.വി വിദ്യാധരന്‍റെ രണ്ടാം...

മുര്‍ഷിദാബാദിൽ ബിജെപി ആസൂത്രിതമായി അക്രമണം നടത്തി : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

0
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുര്‍ഷിദാബാദിൽ നടന്ന സമരത്തിന് നേരെ ബിജെപി...

അഫ്ഗാനിസ്ഥാനിലും ഫിലിപ്പീൻസിലും ഭൂചലനം ; 5.6 തീവ്രത രേഖപ്പെടുത്തി

0
അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ അഫ്‌ഗാനിലെ ഹിന്ദുക്കുഷ്...