മാതാവിനോട് അപമര്യാദയായി പെരുമാറി : പതിനേഴുകാരനെ ജൂനിയര്‍ വിദ്യാര്‍ത്ഥി സ്‌കൂളിന് മുന്നിലിട്ട് കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയില്‍ പതിനേഴുകാരനെ ജൂനിയര്‍ വിദ്യാര്‍ത്ഥി സ്കൂളിന് മുന്നിലിട്ട് കുത്തിക്കൊന്നു. തെക്കുകിഴക്കന്‍ ദില്ലിയിലെ ഒഖ്‌ല മേഖലയില്‍ തെഹ്‌ഖണ്ഡിലെ സര്‍ക്കാര്‍ സ്കൂളിന് മുന്നില്‍ വച്ചാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പത്താംക്ലസുകാരന്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. തന്‍റെ മാതാവിനോട് അപമര്യാദയായി പെരുമാറിയതിനാലാണ് പത്താംക്ലാസുകാരന്‍ സീനിയര്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അമ്മയെ അപമാനിച്ചതിന് മാപ്പു പറയണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു.

എന്നാല്‍ പതിനേഴുകാരന്‍ അതിന് തയ്യാറായില്ല. ഇതോടെ പ്രകോപിതനായ പത്താം ക്ലാസുകാരന്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. സ്കൂളിന് തൊട്ടു മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോള്‍ രണ്ട് പേരും സ്കൂള്‍ യൂണിഫോമിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെട്രോളിംഗിനിടെ സ്കൂളിന് മുന്നിലെത്തിയ പോലീസ് സംഘമാണ് സംഭവം ആദ്യം കണ്ടത്. 17 കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പത്താം ക്ലാസുകാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...