തിരുവനന്തപുരം : ടേൺ ഓവര്‍ ടാക്സ് കുടിശിക വരുത്തിയ ബാറുകൾ മദ്യം വിതരണം ചെയ്യേണ്ടെന്ന നികുതി വകുപ്പ് നിര്‍ദ്ദേശം അട്ടിമറിക്കാൻ സര്‍ക്കാർ. നികുതി അടവിൽ വീഴ്ച വരുത്തിയ ബാറുകൾക്ക് മദ്യം വിതരണം ചെയ്യേണ്ടതില്ലെന്നാണ് ജിഎസ്ടി വകുപ്പ് നിലപാട്. എന്നാൽ ഇത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് മാത്രമല്ല വൻ സാമ്പത്തിക നഷ്ടത്തിനും വഴി വയ്ക്കുമെന്നാണ് ബെവ്കോ പറയുന്നത്. നികുതി വകുപ്പ് നിര്‍ദ്ദേശത്തിനെതിരെ ബാറുടമകൾ ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. മദ്യത്തിന്‍റെ നികുതി പിരിവിലടക്കം കെടുകാര്യസ്ഥത ആക്ഷേപം ശക്തമായിരിക്കെയാണ് ടേൺ ഓവര്‍ ടാക്സിൽ വീഴ്ച വരുത്തിയ ബാറുകൾക്ക് മദ്യം നൽകേണ്ടെന്ന് നികുതി വകുപ്പ് നിലപാടെടുത്തത്.
വീഴ്ച കണ്ടെത്തിയ ബാറുകളിലേക്ക് മദ്യം കൊടുക്കുന്നത് ബെവ്കോ നിര്‍ത്തി. ബാറുടമകൾ നൽകിയ എതിര്‍ ഹര്‍ജിയിൽ കോടതി സര്‍ക്കാരിനൊപ്പം നിന്നു. ഇവിടെയാണ് സര്‍ക്കാരിന്‍റെ ഒളിച്ചുകളി. ലൈസൻസ് നിലനിൽക്കെ മദ്യം വിതരണം ചെയ്യാതിരിക്കാൻ നിയമപരമായി കഴിയില്ലെന്നും പിരിച്ചെടുക്കാനുള്ള തുകയേക്കാൽ എത്രയോ ഇരട്ടി വരുമാന നഷ്ടം മദ്യം നൽകാത്തത് വഴി സര്‍ക്കാരിനുണ്ടാകുമെന്നും ബെവ്കോ നിലപാടെടുക്കുന്നു. മാത്രമല്ല മദ്യ വിതരണം നിര്‍ത്തിയാൽ വൻതോതിൽ നിലവാരം കുറഞ്ഞ മദ്യവും വ്യാജമദ്യവും വിൽക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകുന്നു. നികുതി കുടിശ്ശിക അടക്കാത്തവരുടെ ലൈസൻസ് റദ്ദാക്കാൻ അടക്കം നിയമമുണ്ടെങ്കിലും അതൊന്നും കണക്കിലെടുത്തില്ല. വ്യവസ്ഥാപിത മാർഗത്തിൽ നികുതി കുടിശിക വാങ്ങിയെടുക്കാനും നടപടി ഉണ്ടായില്ല. നികുതി വകുപ്പ് തീരുമാനം വന്ന് നാലാം ദിവസം സര്‍ക്കാര്‍ തന്നെ അത് തിരുത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.