പി.ജെ ജോസഫിനെതിരെയുള്ള എം.എം മണിയുടെ പരാമർശത്തിൽ കേരളാ കോൺഗ്രസ് ജില്ല കമ്മറ്റി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിനെതിരെയുള്ള എം.എം മണിയുടെ പരാമർശത്തിൽ കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ല കമ്മറ്റി പ്രതിഷേധിച്ചു. പി.ജെ ജോസഫിനെതിരെ ഹീനമായ പരാമർശം നടത്തിയ എം.എം മണിക്കെതിരെ കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ല കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമൂഹം ബഹുമാനിക്കുന്ന ഉന്നതരായ രാഷ്ട്രീയ നേതാക്കളെ പൊതുജന മധ്യത്തിൽ അപമാനിക്കുവാനുള്ള ഉദ്ദേശ്യത്തോടു കൂടി യുള്ള എം എം മണിയുടെ പ്രസംഗം അങ്ങെയറ്റം അപലപനീയമാണെന്ന് നേതൃ യോഗം അഭിപ്രായപ്പെട്ടു.

മണിക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, ഡികെ ജോൺ, ജോൺ കെ മാത്യൂസ്, ട്രഷറാർ ഡോ.എബ്രഹാം കലമണ്ണിൽ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ.ബാബു വർഗ്ഗീസ്, ബിജു ലങ്കാശിരി, ജോർജ് മാത്യു, റോയി ചാണ്ടപ്പിള്ള, ജേക്കബ് കുറ്റിയിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാജൻ മാത്യു, സാം മാത്യു, യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് ബിനു കുരുവിള, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ ജോസ് കൊന്നപ്പാറ, രാജീവ് താമരപ്പള്ളി, വൈ രാജൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...