കൊച്ചി : സംസ്ഥാത്ത് നടക്കുന്നത് വന്‍ നികുതിവെട്ടിപ്പ്. നിര്‍ധനരുടെ പേരിലെടുക്കുന്ന ജി.എസ്.ടി. രജിസ്‌ട്രേഷന്റെ മറവിലാണ് നികുതിവെട്ടിപ്പ് നടത്തുന്നത്. ഇതിനു പിന്നില്‍ ഒരു മാഫിയ ഉണ്ടെന്നാണ് കണ്ടെത്തല്‍. ജി.എസ്.ടി. നിയമത്തില്‍ കച്ചവടത്തിന് രജിസ്‌ട്രേഷന്‍ എടുക്കാനുള്ള ലളിതമായ നടപടിക്രമങ്ങളാണുള്ളത്. ഇതിന്റെ ചുവടുപിടിച്ചാണ് തട്ടിപ്പ്.
നിര്‍ധനരായ ആളുകളുടെ ആധാര്‍ കാര്‍ഡ് സംഘടിപ്പിക്കും. ഇതുപയോഗിച്ച് പാന്‍ കാര്‍ഡും മൊബൈല്‍ സിം കാര്‍ഡും എടുക്കും. ഇതിനു ശേഷമാണ് ജി.എസ്.ടി. രജിസ്‌ട്രേഷന്‍ എടുക്കുന്നത്. രജിസ്‌ട്രേഷനുള്ള രഹസ്യ പിന്‍ ഈ ഫോണ്‍ നമ്പരിലേക്കാണ് വവരുന്നത്. അതിനായാണ് പുതിയ സിം കാര്‍ഡ് എടുക്കുന്നത്.
ജി.എസ്.ടി. രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ ഇ – വേ ബില്‍ എടുത്ത് രാജ്യത്ത് എവിടേയ്ക്കും ചരക്ക് കൊണ്ടുപോകാം. രജിസ്‌ട്രേഷന്‍ എടുക്കുന്ന ആള്‍ക്ക് ആദ്യ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 50 ദിവസം വരെ സമയം കിട്ടും. 50 ദിവസം പിന്നിടുന്നതോടെ ഇത്തരം രജിസ്‌ട്രേഷനിലുള്ള ഇടപാടുകള്‍ നിലയ്ക്കും. ഇതാണ് കള്ളക്കടത്ത് സംഘം ഉപയോഗിക്കുന്നത്. 50,000 രൂപയുടെ മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഇ – വേ ബില്‍ ആവശ്യമായിവരുന്നത്. ഇതിന്റെ മറവില്‍ 50 ദിവസത്തിനുള്ളില്‍ ടണ്‍ കണക്കിന് സാധനങ്ങള്‍ കടത്തും. രജിസ്‌ട്രേഷനിലുള്ള ഇടപാടുകള്‍ നിലയ്ക്കുന്നതോടെ നികുതി അടയ്ക്കാത്ത ആളേത്തേടി ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ കാണുക ഇത്തരം പാവപ്പെട്ട ആളുകളെ ആയിരിക്കും. രജിസ്‌ട്രേഷന്‍ എടുത്ത ആളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണമൊന്നും എത്തിയിട്ടില്ലാത്തതിനാല്‍ കേസ് കോടതിയിലും നിലനില്‍ക്കില്ല.