പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ; ദമ്പതികളുടെയും രണ്ടു മക്കളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ ദമ്പതികളുടെയും മക്കളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നാലു പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് നടപടികള്‍. കേരളത്തിലെ അന്വേഷണത്തിന് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘത്തെ നിയോഗിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സേവനം തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട എസ്.പി.ഓഫീസിലെത്തി റോയി ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങിയത്. രണ്ടാഴ്ച്ചയായി ഇരുവരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച മക്കള്‍ പിടിയിലായതോടെയാണ് റോയിയുടേയും പ്രഭയുടെയും കീഴടങ്ങല്‍. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു.  റോയിയെ അടൂര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പോലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.

വകയാറിലുള്ള ആസ്ഥാനത്ത് നിന്ന് നിര്‍ണായക രേഖകള്‍ പോലീസിന് ലഭിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി നിക്ഷേപകര്‍ക്ക് വിവിധ പേരിലാണ് രേഖകള്‍ നല്‍കുന്നത്. മക്കളുടെ ഭര്‍ത്താക്കന്‍മാരുടെ പേരിലുള്ള സംരഭങ്ങളിലേയ്ക്ക് ഫിനാന്‍സിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ നികുതി വകുപ്പ് പരിശോധിക്കും.

പോ​പു​ല​ര്‍ ഫി​നാ​ന്‍​സി​ന്റെ  വ​ക​യാ​റി​ലെ ആ​സ്ഥാ​ന​ത്ത്​ ഒ​ന്ന​ര​ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പോലീ​സ്​ കെ​ട്ടി​ടം സീ​ല്‍ ചെ​യ്​​തു. റെ​യ്ഡ് ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ കമ്പ്യൂട്ട​ര്‍ ഹാ​ര്‍​ഡ് ഡി​സ്കു​ക​ള്‍, ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍, ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍, ബോ​ര്‍​ഡ് യോ​ഗ​ങ്ങ​ളു​ടെ  മിനിറ്റ്സ്​ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...