പിഎസ് സി റാങ്ക് ലിറ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഎസ് സി റാങ്ക് ലിറ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര കാരക്കോണം സ്വദേശി അനുവാണ് ആത്മഹത്യ ചെയ്തത്. ജോലി ഇല്ലാത്തതില്‍ മനോവിഷമം ഉണ്ടെന്ന ഇയാളുടെ ആത്മഹത്യാകുറിപ്പും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ എക്‌സൈസ് ഓഫീസര്‍ തസ്തികയ്ക്ക് വേണ്ടിയുള്ള പിഎസ് സി റാങ്ക് ലിസ്റ്റില്‍ 77 ാ മത് ഉണ്ടായിരുന്ന ആളാണ് അനു.

ലിസ്റ്റ് കഴിഞ്ഞ ദിവസം ക്യാന്‍സല്‍ ചെയ്തിരുന്നു. ജോലി കിട്ടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നതിനിടയിലാണ് റാങ്ക് ലിസ്റ്റ് ക്യാന്‍സല്‍ ചെയ്തത്. ഇതേ തുടര്‍ന്ന് ഇയാള്‍ കടുത്ത മനോവിഷമത്തില്‍ ആയിരുന്നെന്നും ഇനി താനെങ്ങനെ ആള്‍ക്കാരുടെ മുഖത്ത് നോക്കുമെന്നും യുവാവ് ആശങ്കപ്പെട്ടിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഏതാനും ദിവസമായി ഇയാള്‍ വിഷാദത്തില്‍ ആയിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. ഇരുട്ടത്തിരിക്കുക, ആഹാരം കഴിക്കാതിരിക്കുക, ആള്‍ക്കാരെ എങ്ങിനെ ഫേസ് ചെയ്യുക എന്ന ഭീതിയിലും ആയിരുന്നു.

കഴിഞ്ഞ ഏറെ നാളായി പിഎസ്സി റാങ്ക് ലിസ്റ്റ് നീക്കാന്‍ ആവശ്യം ഉയര്‍ന്നിരുന്നു. അനു ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത് ജൂണ്‍ 19 നായിരുന്നു. റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റാങ്ക്‌ ലിസ്റ്റില്‍ നിന്നും 150 ലധികം പേരെ എടുത്തപ്പോള്‍ ഇത്തവണ 70 ലധികം പേരെ മാത്രമേ എടുത്തുള്ളൂ എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്ന പരാതി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...