ആലപ്പുഴ : തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അരലക്ഷത്തില്‍പരം വൃക്ഷതൈകള്‍ ഉത്പാദിപ്പിച്ച് അരൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. ഗ്രാമപഞ്ചായത്ത് പരിധിയിലെ ഒന്ന്, മൂന്ന്, പതിനെട്ട്, ഇരുപത് വാര്‍ഡുകളിലായുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ നഴ്‌സറികള്‍ സ്ഥാപിച്ചാണ് വൃക്ഷത്തൈകള്‍ വളര്‍ത്തുന്നത്.
അരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് രണ്ട് ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന നഴ്‌സറിയില്‍ ഇരുപതിനായിരത്തോളം തൈകള്‍ ആണ് ഉത്പാദിപ്പിച്ചത്. മറ്റു വാര്‍ഡുകളില്‍ പതിനായിരം വീതം തൈകളാണുള്ളത്. ഓരോ വാര്‍ഡിലുമുള്ള നാല്പതോളം തൊഴിലാളികള്‍ക്കാണ് നഴ്‌സറിയുടെ പരിപാലന ചുമതല. ഒരു ഗ്രൂപ്പിന് 4,09,500 രൂപവീതം ആകെ 16,38,000 രൂപയാണ് തൊഴിലുറപ്പ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
ഓറഞ്ച്, സീതപ്പഴം, ആര്യവേപ്പ്, പേര, വേപ്പ്, കാറ്റാടി തുടങ്ങിയ തൈകളാണ് നഴ്‌സറിയിലുള്ളത്. പഞ്ചായത്തിനെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃക്ഷത്തൈ നഴ്‌സറി പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്നും പരിസ്ഥിതി ദിനത്തിലും പഞ്ചായത്തിലെ വിവിധ പരിപാടികള്‍ക്കും സൗജന്യമായി വിതരണം ചെയ്യുവാനുമായി ഈ തൈകള്‍ ഉപയോഗിക്കുമെന്നും അരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ബിജു പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]