കാലില്‍ തറച്ച മുള്ള് നീക്കം ചെയ്ത് പിതാവ് ; ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

അഞ്ചുകുന്ന് : വയനാട് മങ്കാണി കോളനിയിലെ എട്ടുവയസുകാരന് ചികിത്സ നല്‍കുന്നതില്‍ വയനാട്, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ വീഴ്ച വരുത്തിയെന്ന് ഗുരുതര ആരോപണം. കാലില്‍ മുള്ള് തറച്ച് എട്ടുവയസുകാരനെ രണ്ട് മെഡിക്കല്‍ കോളേജുകളിലായി പത്ത് ദിവസമാണ് കിടത്തി ചികിത്സിച്ചത്. മങ്കാണി കോളനിയിലെ രാജന്‍ വിനീത് ദമ്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ത്ഥി നിദ്വൈതിനാണ് ആശുപത്രികളില്‍ നിന്ന് വേണ്ട ചികിത്സ ലഭിക്കാതെ വന്നത്.

മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ കുട്ടിയെ ആദ്യ ദിവസം മരുന്ന് നല്‍കി തിരിച്ചയച്ചു. വേദന കുറയാതെ വന്നതോടെ നാല് ദിവസം വയനാട് മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സിച്ചു. കാലില്‍ എന്തോ തറച്ചതായി മനസിലായെങ്കിലും നീക്കാനുള്ള സംവിധാനമില്ലെന്ന് വിശദമാക്കി കോഴിക്കോടേക്ക് അയച്ചു. കോഴിക്കോട് എത്തി മുള്ളെടുക്കാനുള്ള ശസ്ത്രക്രിയ ചെയ്ത ശേഷം ആറ് ദിവസം കിടത്തി ചികിത്സിച്ചു. ജനുവരി 17ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

വീണ്ടും വേദന വന്നാല്‍ ശസ്ത്രക്രിയ വേണ്ടി വരുമെന്ന് വിശദമാക്കിയായിരുന്നു ഡിസ്ചാര്‍ജ്. എന്നാല്‍ വീട്ടിലെത്തിയിട്ടും വേദന കുറഞ്ഞില്ല. കഴിഞ്ഞ ദിവസം മകന്‍റെ കാലിലെ കെട്ടഴിച്ച് പരിശോധിച്ച പിതാവ് ശസ്ത്രക്രിയ മുറിവിന് സമീപത്തായി എന്തോ പുറത്ത് നില്‍ക്കുന്നത് കാണുകയും ഇവിടെ പഴുത്തതായും കാണുകയും ചെയ്തു. പഴുപ്പ് മാറ്റിയ ശേഷം പൊന്തി നിന്ന വസ്തു ചെറിയ കത്രികയുടെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. മുളയുടെ മുള്ളാണ് കിട്ടിയതെന്ന് കുട്ടിയുടെ പിതാവ് രാജന്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു ; ആർപ്പൂക്കര അടക്കം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

0
കോട്ടയം: കോട്ടയത്ത് ഇന്നലെ രാത്രിയിൽ മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെത്തുടർന്ന്...

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല ; ക്യാമ്പിൽ മരുന്നുണ്ടെന്ന്...

0
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി...

കശുവണ്ടി കോർപ്പറേഷൻ അഴിമതി ; ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ച് കെഎ രതീഷ്

0
തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ ഒന്നാം പ്രതിയായ കെ എ...

കേരളത്തിൽ മാറ്റമില്ലാതെ സ്വർണം, വെള്ളി വിലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രേഖപ്പെടുത്തിയ...